
മികച്ച വിദ്യാഭ്യാസം നേടുന്നതിനും അതുവഴി തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനും നിരവധി വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ വായ്പകള്‍ക്കായി അപേക്ഷിക്കുന്നത്. ശക്തമായ ക്രെഡിറ്റ് പ്രൊഫൈൽ ഇല്ലാതെ തന്നെ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് ഒട്ടേറെ മാർഗങ്ങളുണ്ട്.
സർക്കാർ പിന്തുണയുള്ള പദ്ധതികൾ
രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (EWS) നിന്നുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി നിരവധി പദ്ധതികളുണ്ട്. പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന എല്ലാ യോഗ്യരായ വിദ്യാർത്ഥികൾക്കും മൊറട്ടോറിയം കാലയളവിൽ പലിശ സബ്‌സിഡികൾ നല്‍കുന്ന പദ്ധതിയാണ് സെന്‍ട്രല്‍ സെക്ടര്‍ ഇന്ററസ്റ്റ് സബ്സിഡി സ്കീം (CSIS). മാതാപിതാക്കളുടെ വാർഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാത്രമായാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ വായ്പകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്കീം (Credit Guarantee Fund Scheme for Education Loans, CGFSEL) ക്രെഡിറ്റ് ഗ്യാരണ്ടികൾ നൽകുന്നു. ഇത് ഈടിന്റെ ആവശ്യകത കുറയ്ക്കുകയും അതുവഴി ക്രെഡിറ്റ് ചരിത്രമില്ലാത്ത വിദ്യാർത്ഥികൾക്ക് വായ്പകളുടെ ലഭ്യത എളുപ്പമാക്കുകയും ചെയ്യുന്നു.
ക്രെഡിറ്റ് ചരിത്രമില്ലാത്ത വ്യക്തികൾക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിനായി ബാങ്കുകൾ പലപ്പോഴും ശക്തമായ ക്രെഡിറ്റ് പ്രൊഫൈലുള്ള സഹ-അപേക്ഷകരെയും കൊളാറ്ററലുകളും പരിഗണിക്കാറുണ്ട്. ഇതനുസരിച്ച് സ്വത്ത്, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ ആസ്തികൾ പണയം വയ്ക്കുന്നത് വായ്പ അംഗീകാരത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
പലിശ നിരക്കുകൾ: ശക്തമായ ക്രെഡിറ്റ് സ്കോറും നീണ്ട ക്രെഡിറ്റ് ചരിത്രവുമില്ലാതെ അപേക്ഷിക്കുന്ന വായ്പകൾക്ക് ഉയർന്ന പലിശ നിരക്കുകൾ ഉണ്ടാകാം.
ലഭ്യമായ വായ്പ തുക: ശക്തമായ ക്രെഡിറ്റ് പ്രൊഫൈലും ഉയർന്ന ക്രെഡിറ്റ് സ്കോറും ഉള്ള ഒരു കൊളാറ്ററൽ അല്ലെങ്കിൽ സഹ-അപേക്ഷകന്റെ അഭാവം പരമാവധി വായ്പ തുകയെ പരിമിതപ്പെടുത്തിയേക്കാം.
തിരിച്ചടവ് നിബന്ധനകൾ: തിരിച്ചടവ് ഷെഡ്യൂൾ മനസ്സിലാക്കൽ, പേയ്‌മെന്റ് EMI യാദൃശ്ചികമായി നഷ്ടപ്പെട്ടാലുളള പിഴകൾ, സഹ-അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോറുകളിൽ ഉണ്ടാകുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ തുടങ്ങിയവ ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് മനസിലാക്കണം.
മറഞ്ഞിരിക്കുന്ന ചാർജുകൾ: വായ്പാ അപേക്ഷകൻ എന്ന നിലയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രോസസ്സിംഗ് ഫീസ്, മറഞ്ഞിരിക്കുന്ന ചാർജുകൾ, പ്രീപേയ്‌മെന്റ് പിഴകൾ മുതലായവ വ്യക്തമായി ബാങ്കുകളില്‍ നിന്ന് മനസിലാക്കുക.
കടം വാങ്ങിയ ആകെ തുകയെക്കുറിച്ചുള്ള വ്യക്തത: വായ്പ എടുത്ത ആകെ വിദ്യാഭ്യാസ വായ്പ തുകയെക്കുറിച്ചും മുഴുവൻ വായ്പാ കാലയളവിലും നിങ്ങൾ അടയ്ക്കുന്ന പലിശയുടെ ആകെ മൂല്യത്തെക്കുറിച്ചും നിങ്ങൾക്ക് വ്യക്തത ഉണ്ടായിരിക്കണം. രണ്ടും ചേർത്തുകഴിഞ്ഞാൽ ധനകാര്യ സ്ഥാപനത്തിന് എത്ര പണം തിരിച്ചടയ്ക്കണമെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാൻ കഴിയും.
Students without a credit score can still secure education loans through government schemes and strategic financial planning.
Read DhanamOnline in English
Subscribe to Dhanam Magazine