റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ദിവസമാണ് റീപോ നിരക്കുകള്‍ ഉയര്‍ത്തിയത്. വായ്പ പലിശ മാത്രമല്ല, നിക്ഷേപ പലിശ നിരക്കും ബാങ്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ഉള്‍പ്പടെ രാജ്യത്തെ മുന്‍നിര ബാങ്കുകളിലടക്കം 5-8ശതമാനം നിരക്കിലേയ്ക്ക് നിക്ഷേപ പലിശ ഉയര്‍ന്നു. സ്മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് നിലവില്‍ ഏറ്റവും കുടുതല്‍ പലിശ ലഭിക്കുന്നത്.
ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ ഇടക്കാല നിക്ഷേപ ഓപ്ഷന്‍ എന്ന രീതിയില്‍ പരിഗണിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാരുടെ പേരില്‍ നിക്ഷേപം ആരംഭിച്ചാല്‍ മികച്ച നേട്ടം ഉറപ്പാക്കാം. ഇതാ സ്വകാര്യ മേഖലയില്‍ നിന്നുള്ള മൂന്നു ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കുകള്‍ കാണാം.
കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ പരമാവധി 6.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനം പലിശയുംവാഗ്ദാനം ചെയ്യുന്നു. ഒരാഴ്ച മുതൽ മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 2.75 ശതമാനം പലിശ നിരക്ക് നൽകുന്നു, അതേസമയം കൊട്ടക് ബാങ്ക് ഇപ്പോൾ രണ്ടാഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഒരു മാസം മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും ഒന്നര മാസം മുതൽ മൂന്ന് മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50 ശതമാനവുമാണ് കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. ൯൧ ദിവസം മുതൽ 120 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4 ശതമാനം പലിശ ലഭിക്കുന്നു, അതേസമയം 121 മുതൽ 179 വരെ ദിവസങ്ങൾക്കുള്ളിൽ 4.25 ശതമാനം പലിശ ലഭിക്കും.
180 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് ഇപ്പോൾ 5.50 ശതമാനം പലിശയും 271 ദിവസം മുതൽ 363 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് 5.75 ശതമാനം പലിശനിരക്കും കൊട്ടക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 2022 ഡിസംബർ 9 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
യൂണിറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒമ്പത് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 181 ദിവസം, 501 ദിവസം എന്നീ കാലയളവിലെ നിക്ഷേപത്തിന് ഒമ്പത് ശതമാനം പലിശ ലഭിക്കും. മുതിര്‍ന്നവരല്ലാത്തവര്‍ക്ക് ഈ കാലയളവിലെ പലിശ 8.50ശതമാനമാണ്.
സൂര്യോദയ്
ഒമ്പത് ശതമാനത്തിലേറെ പലിശ നല്‍കുന്ന ബാങ്കാണ് സൂര്യോദയ്. വിവിധ കാലയളവില്‍ നാല് ശതമാനം മുതല്‍ 9.59ശതമാനംവരെയാണ് ബാങ്ക് പലിശ വാഗ്ദാനം ചെയ്തിട്ടുള്ളത്. 999 ദിവസത്തെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.05ശതമാനവും അഞ്ചുവര്‍ഷത്തെ നിക്ഷേപത്തിന് 9.59ശതമാനം പലിശയുമാണ് ലഭിക്കുക. ഇതേ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് യഥാക്രമം 8.79ശതമാനവും 9.32ശതമാനവും പലിശ ലഭിക്കും.
ഉത്കര്‍ഷ്
8.75ശതമാനം പലിശ നല്‍കുന്ന ബാങ്കാണ് ഉത്കര്‍ഷ് ബാങ്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കും സമാന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇസാഫ് ബാങ്കില്‍ 999 ദിവസക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50ശതമാനം പലിശയാണ് ലഭിക്കുക. സാധാരണക്കാര്‍ക്ക് ഈകാലയളവില്‍ 8 ശതമാനം ലഭിക്കും.
ഓണ്‍ലൈനിലൂടെ നിക്ഷേപം നടത്താന്‍ കഴിയുന്ന ബാങ്കുകളാണ് ഇവയെല്ലാം തന്നെ. സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ അഞ്ചു ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. നിക്ഷേപവും പലിശയും ഉള്‍പ്പടെയുള്ള തുകയാണ് പരിരക്ഷയ്ക്കായി പരിഗണിക്കുക.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷനാണ് ഇതിന്റെ ചുമതല. സേവിങ്സ്, കറന്റ്, റിക്കറിങ് എന്നിവ ഉള്‍പ്പടെ എല്ലാ വിഭാഗം നിക്ഷേപങ്ങള്‍ക്കും പരിരക്ഷ ബാധകമാണ്. ഒരു ബാങ്കില്‍ ഒരാളുടെ പേരിലുള്ള നിക്ഷേപത്തിന് പരമാവധി പരിരക്ഷ അഞ്ചു ലക്ഷം രൂപയായിരിക്കും.