Begin typing your search above and press return to search.
പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സമ്പാദ്യം കരുതിവെക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. എന്നാല്‍ വരുമാനത്തില്‍ ചെലവ് കഴിച്ച് ബാക്കിയൊന്നും ഉണ്ടാവുന്നില്ലെന്നതാണ് പലരുടെയും പരാതി. എന്നാല്‍ നിസാരമെന്നു തോന്നുന്ന ചില തെറ്റുകളാണ് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത്. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
യഥാര്‍ത്ഥ ചെലവ് മനസ്സിലാക്കുക
നിങ്ങള്‍ ചെലവിടുന്നത് എന്തിനൊക്കെയെന്ന് കൃത്യമായ ധാരണ വേണം. ഒടുവില്‍, അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവിട്ട് കീശ കാലിയാകാതിരിക്കാന്‍ അതുപകരിക്കും. അത്യാവശ്യ ചെലവുകള്‍ എഴുതി വെച്ച് കരുതലോടെ മാത്രം ചെലവിടുക. ഭാവിയിലേക്കായി കുറച്ചു പണം ബാക്കി വെച്ച ശേഷം മാത്രം മതി മറ്റു ചെലവുകള്‍.
എമര്‍ജന്‍സി ഫണ്ട് അത്യാവശ്യം
വരുമാനത്തില്‍ നിന്ന് നിശ്ചിത തുക മാറ്റിവെച്ച് എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുക. അത് എളുപ്പത്തില്‍ ലഭ്യമാക്കുന്ന രീതിയില്‍ നിക്ഷേപിക്കുക. അതല്ലെങ്കില്‍ അടിയന്തിരാവശ്യങ്ങള്‍ക്കായി നിങ്ങള്‍ ഒരു ലക്ഷ്യത്തിനായി കരുതി വെച്ച മറ്റു നിക്ഷേപങ്ങള്‍ എടുത്ത് ഉപയോഗിക്കേണ്ട സ്ഥിതി വരും.
വില കൂടിയ ഗാഡ്ജറ്റുകള്‍
ഇന്നത്തെ കാലത്ത് ഗാഡ്ജറ്റുകളില്ലാതെ ജീവിക്കാനാവില്ല. പലര്‍ക്കും പുതിയ ഫീച്ചറുകളോട് കൂടിയ ഗാഡ്ജറ്റുകള്‍ പുറത്തിറങ്ങുന്ന സമയത്ത് തന്നെ വാങ്ങുന്നത് ശീലമാണ്. എന്നാല്‍ അത്തരം ഗാഡ്ജറ്റുകള്‍ക്ക് വലിയ വിലയായിരിക്കും തുടക്കത്തില്‍. കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ അതേ ഉല്‍പ്പന്നം വിലക്കുറവില്‍ ലഭിക്കും. സമ്പാദ്യത്തിനായി മാറ്റിവെക്കേണ്ട തുക പുതിയ ഗാഡ്ജറ്റിനായി മുടക്കേണ്ടതില്ല എന്നു സാരം.
അല്‍പ്പം വിലപേശലാവാം
പരമാവധി വില്‍പ്പന വില(MRP)യില്‍ നിന്ന് കുറച്ചു കിട്ടാനായി വിലപേശുന്നതില്‍ തെറ്റില്ല. വിലക്കുറവിലുള്ള പ്രത്യേക വില്‍പ്പനകളും ഓണ്‍ലൈന്‍ ഓഫറുകളും പരിഗണിക്കാം. കാഷ്ബാക്കുകളും വലിയ ഡിസ്‌കൗണ്ടുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നുണ്ട്.
അനാവശ്യ ചെലവ് കുറയ്ക്കാം
നാം നിസാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി ചെലവിടുന്ന തുക തന്നെ ഒരുപാടുണ്ടാകും. ഒരു സിനിമ കാണാനായി മാത്രം ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക, അല്ലെങ്കില്‍ അധിക ഫീച്ചറുകള്‍ ലഭിക്കാനായി കൂടുതല്‍ പണം മുടക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ അതില്‍പ്പെടും. സബ്‌സ്‌ക്രിപ്ഷന്‍, അധിക ഫീച്ചറുകള്‍, മറ്റു സേവനങ്ങള്‍ എന്നിവയ്ക്കായി നാം മുടക്കുന്ന തുക അത്യാവശ്യമാണോ എന്ന് ഉറപ്പു വരുത്തുക.
Next Story