നിക്ഷേപിക്കുന്ന തുക ഇരട്ടിയാകും; സാധാരണക്കാര്‍ ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഇതാണ്

ചെറിയ വരുമാനക്കാര്‍ക്കും മികച്ച സമ്പാദ്യം ഉറപ്പാക്കാന്‍ കഴിയുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസിനുണ്ട്. പലപ്പോഴും പല സമ്പാദ്യപദ്ധതികളും വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പലിശ വരുമാനം ഇവ നല്‍കിയേക്കും. നിക്ഷേപത്തില്‍ റിസ്‌കുകള്‍ എടുക്കാന്‍ താല്പര്യമില്ലാത്ത വ്യക്തികള്‍ക്ക് തപാല്‍ വകുപ്പിന്റെ വിവിധസ്‌കീമുകളില്‍ ചേരാവുന്നതാണ്. സാധാരണക്കാര്‍ക്ക് നിക്ഷേപം ഇരട്ടിയാക്കാന്‍ തുടങ്ങാവുന്ന സമ്പാദ്യപദ്ധതിയാണ് കീഴിലുള്ള കിസാന്‍ വികാസ് പത്ര എന്ന ചെറു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാം. കേന്ദ്ര സര്‍ക്കാരിന്റെ പരിധിക്കുള്ളിലാണ് ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എന്താണ് കിസാന്‍ വികാസ് പത്ര
1988 ല്‍ ആരംഭിച്ച പദ്ധതി നിലവില്‍ 6.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 128 മാസമാണ് പദ്ധതിയുടെ കാലാവധി അതായത് 10 വര്‍ഷവും നാലു മാസവും. ഈ കാലയളവിനുള്ളില്‍ നിക്ഷേപ തുക ഇരട്ടിയായി ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഉദാഹരണത്തിന് ,10ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞ് 20 ലക്ഷം രൂപയായി തിരികെ ലഭിക്കുന്ന പദ്ധതിയാണ് ഇത്.
ആര്‍ക്കൊക്കെ നിക്ഷേപിക്കാം
തപാല്‍ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. സിംഗിള്‍ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും ആരംഭിക്കാം. മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത, കുട്ടികള്‍ക്ക് വേണ്ടി രക്ഷാകര്‍ത്താവിനും അക്കൗണ്ട് ആരംഭിക്കാം.
പലിശ കണക്കാക്കല്‍
പ്രതിവര്‍ഷം 6.9 ശതമാനമാണ് കിസാന്‍ വികാസ് പത്രയുടെ പലിശ. ഒരു അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി തുക എത്രയാണെന്ന് പരിധിയില്ല. ഏറ്റവും പ്രധാനപ്പെട്ട വസ്തുത എന്താണെന്നാല്‍ ത്രൈമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് സ്‌മോള്‍ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന് നിക്ഷേപകര്‍ അറിഞ്ഞിരിക്കണം.
പിന്‍വലിക്കല്‍
അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകാതെ തന്നെ ഈപദ്ധതി പിന്‍വലിക്കാന്‍ കഴിയും. ഭാഗികമായി ലോണും എടുക്കാം. എന്നാല്‍ ചില നിബന്ധനകളില്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍, ജപ്തി സാദ്ധ്യതകള്‍ നിലനില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ കോടതി ഉത്തരവ് പ്രകാരം ഈ അക്കൗണ്ട് പിന്‍വലിക്കാം. നോമിനിയെ ചേര്‍ക്കാനുള്ള സൗകര്യവുമുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it