പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ പദ്ധതിയുണ്ടോ? തീര്‍ച്ചയായും ഓർമ്മിക്കേണ്ട 7 പ്രധാന കാര്യങ്ങൾ ഇവയാണ്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, 45 ദിവസത്തെ പലിശ രഹിത കാലയളവിൽ മറ്റു ചാർജുകളൊന്നും കൂടാതെ ബിൽ അടച്ചുതീർക്കാൻ കഴിയും
personal loans
Image courtesy: Canva
Published on

ചെലവുകൾ വളരെയധികം വർദ്ധിക്കുകയും പ്രതിമാസ വരുമാനം കുറവാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പലരും പേഴ്സണല്‍ ലോണുകളിലേക്ക് തിരിയാറുളളത്. എന്നാല്‍ പേഴ്സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

മെഡിക്കൽ അടിയന്തരാവസ്ഥകൾ, ഉയർന്ന പലിശ നിരക്കുള്ള കടങ്ങൾ ഏകീകരിക്കുക തുടങ്ങിയവ പോലുള്ള അടിയന്തര ആവശ്യങ്ങൾക്ക് വ്യക്തിഗത വായ്പകൾ സഹായകരമാണ്. ഈ വായ്പകൾ വേഗതയേറിയതും ഈട് ആവശ്യമില്ലാത്തതുമാണ്. പേഴ്സണല്‍ ലോണുകളുടെ സമയബന്ധിതമായും തിരിച്ചടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തും. തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒന്നിലധികം വായ്പാദാതാക്കളിൽ നിന്നുള്ള പലിശ നിരക്കുകളും നിബന്ധനകളും താരതമ്യം ചെയ്യുക.

പേഴ്സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

വായ്പ തുക: ആദ്യം തന്നെ, വായ്പ തുക വളരെ കൂടുതലല്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. ആവശ്യമുള്ളത് മാത്രം ലോണ്‍ ആയി എടുക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ആവശ്യമുളള തുകയേക്കാള്‍ കൂടുതൽ ഒരിക്കലും ലോണ്‍ എടുക്കാന്‍ ശിപാർശ ചെയ്യപ്പെടുന്നില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

അടിയന്തിരമാണോ?: വായ്പ അടിയന്തിരമാണോ എന്നത് ഓർമ്മിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ്. അല്ലെങ്കിൽ, ലോണ്‍ എടുക്കാനുളള പദ്ധതി ഉപേക്ഷിക്കുന്നതാണ് നല്ലത്.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാന്‍ സാധിക്കുമോ?: ലോണ്‍ എടുക്കുന്നതിനുപകരം നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, 45 ദിവസത്തെ പലിശ രഹിത കാലയളവിൽ മറ്റു ചാർജുകളൊന്നും കൂടാതെ ബിൽ അടച്ചുതീർക്കാൻ കഴിയും.

ബദൽ മാർഗമുണ്ടോ?: ഓർമ്മിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഈ ചെലവ് ഒഴിവാക്കാൻ നിങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഉണ്ടോ എന്നതാണ്. ഉദാഹരണമായി അവധിക്കാല യാത്രയോ, മറ്റ് അഡംബര വസ്തുക്കള്‍ വാങ്ങുന്നതോ പോലുളള ആവശ്യങ്ങള്‍ക്ക് ലോണ്‍ എടുക്കുമ്പോള്‍ ഒഴിവാക്കാന്‍ പറ്റുന്ന കാര്യങ്ങളാണെങ്കില്‍ ലോണിനെ ആശ്രയിക്കാതിരിക്കുക.

വരുമാനത്തിന്റെ 30-40 ശതമാനത്തിലധികം ഇതിനകം ഇ.എം.ഐ കളിലോ മറ്റു ബാധ്യതകളിലോ കെട്ടിക്കിടക്കുകയാണെങ്കിൽ, മറ്റൊരു വായ്പ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ട് സൃഷിക്കുമെന്ന കാര്യം ഓര്‍ക്കുക.

വായ്പാ കാലാവധി: പേഴ്സണല്‍ ലോണ്‍ കാലാവധി ഏതാനും മാസങ്ങൾ മാത്രമായിരിക്കണം. ഒരു വർഷത്തിൽ കൂടുതൽ ഇത്തരം വായ്പകള്‍ എടുക്കുന്നത് ഉചിതമല്ല.

മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളെ എങ്ങനെ സ്വാധീനിക്കും: സമീപഭാവിയിൽ നിങ്ങൾ ഒരു കാർ അല്ലെങ്കിൽ ഭവന വായ്പ സമാഹരിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ കുട്ടിയെ ഉന്നത വിദ്യാഭ്യാസത്തിന് അയയ്ക്കാനുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ നിർദ്ദിഷ്ട പേഴ്സണല്‍ ലോണ്‍ നിങ്ങളുടെ ഉടനടിയുളള സാമ്പത്തിക ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ഇതിനെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതാണ്.

സുഹൃത്തിൽ നിന്നുള്ള സഹായം: ചിലപ്പോൾ വായ്പ എടുത്ത് ഉയർന്ന പലിശ നിരക്ക് നൽകുന്നതിനേക്കാൾ ഒരു സുഹൃത്തിൽ നിന്ന് കടം വാങ്ങുന്നതായിരിക്കും കൂടുതൽ സൗകര്യപ്രദം.

പേഴ്സണല്‍ ലോണുകളിലെ മറഞ്ഞിരിക്കുന്ന ചാർജുകൾ അല്ലെങ്കിൽ പ്രീപേയ്‌മെന്റ് പിഴകൾ ഉൾപ്പെടെ എല്ലാ നിബന്ധനകളും വായിക്കുക. നിക്ഷേപത്തിനോ ഊഹക്കച്ചവട ആവശ്യങ്ങൾക്കോ ​​വ്യക്തിഗത വായ്പകൾ എടുക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക. അനാവശ്യ ചെലവുകൾക്കായി വായ്പകൾ ഉപയോഗിക്കുന്നത് കാലക്രമേണ സാമ്പത്തിക സമ്മർദ്ദത്തിലേക്ക് ഉപയോക്താക്കളെ നയിക്കും.

Key financial tips to consider before taking a personal loan in the current economic climate.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com