

യു.പി.ഐ (UPI) ഇടപാടുകൾ പരാജയപ്പെടുകയും എന്നാൽ അക്കൗണ്ടിൽ നിന്ന് പണം കുറയുകയും ചെയ്യുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ പണം കൃത്യസമയത്ത് തിരികെ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
റീഫണ്ട് സമയപരിധിയും നഷ്ടപരിഹാരവും: ഇടപാടുകളുടെ സ്വഭാവമനുസരിച്ച് റീഫണ്ട് ലഭിക്കേണ്ട സമയപരിധി വ്യത്യാസപ്പെടുന്നു:
P2P (വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക്): അക്കൗണ്ടിൽ നിന്ന് പണം പിടിക്കുകയും ലഭിക്കേണ്ടയാൾക്ക് ക്രെഡിറ്റ് ആകാതിരിക്കുകയും ചെയ്താൽ T+1 ദിവസത്തിനുള്ളിൽ തുക തിരികെ ലഭിക്കണം. (T = transaction നടന്ന calendar date)
P2M (വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്ക്): വ്യാപാരിക്ക് പണം ലഭിച്ചില്ലെങ്കിൽ T+5 ദിവസത്തിനുള്ളിൽ തുക അക്കൗണ്ടിൽ റീഫണ്ട് ചെയ്യേണ്ടതാണ്. (ഇവിടെ 'T' എന്നാൽ ഇടപാട് നടന്ന തീയതിയാണ്).
നിശ്ചിത സമയപരിധിക്കുള്ളിൽ ബാങ്കുകൾ പണം തിരിച്ചടച്ചില്ലെങ്കിൽ, വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. ഇതിനായി ഉപഭോക്താക്കൾ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല; നഷ്ടപരിഹാര തുക ബാങ്കുകൾ സ്വയം ക്രെഡിറ്റ് ചെയ്യേണ്ടതുണ്ട്.
വിവരങ്ങൾ സൂക്ഷിക്കുക: ഇടപാട് പരാജയപ്പെട്ടാൽ ആപ്പിലെ സ്റ്റാറ്റസ്, യു.പി.ഐ ട്രാൻസാക്ഷൻ ഐ.ഡി, തീയതി, സമയം എന്നിവയുടെ സ്‌ക്രീൻഷോട്ട് സൂക്ഷിക്കുക.
ആപ്പിലൂടെ പരാതി നൽകുക: ഗൂഗിൾ പേ, ഫോൺപേ, പേടിഎം, ഭീം തുടങ്ങിയ ആപ്പുകളിലെ 'Help' അല്ലെങ്കിൽ 'Dispute' വിഭാഗം വഴി പരാതി രേഖപ്പെടുത്തുക.
ബാങ്കിനെ ബന്ധപ്പെടുക: ആപ്പിലൂടെ പരിഹാരമായില്ലെങ്കിൽ പണം ഡിഡക്ട് ചെയ്ത ബാങ്കിന്റെ ഗ്രീവൻസ് റെഡ്രസൽ ടീമുമായി ബന്ധപ്പെടുക.
ആർ.ബി.ഐ ഓംബുഡ്സ്മാൻ: ബാങ്കിൽ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ആർ.ബി.ഐയുടെ കോംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം (https://cms.rbi.org.in) വഴി പരാതി നൽകാം.
Read DhanamOnline in English
Subscribe to Dhanam Magazine