ഇപിഎഫ് നിയമത്തിലെ ഇളവ്: ജീവനക്കാര്‍ക്ക് എന്താണ് മെച്ചം?

ഇപിഎഫ് നിയമത്തിലെ ഇളവ്: ജീവനക്കാര്‍ക്ക് എന്താണ് മെച്ചം?
Published on

കോവിഡ് 19 മൂലം ജോലിക്ക് പോകാന്‍ പറ്റാതെ വീട്ടിലടച്ചിരിക്കുന്ന ജീവനക്കാര്‍ അനുഗ്രഹമായി എംപ്ലോയി പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിയമത്തിലെ മാറ്റം. ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ നയം മാറ്റം രാജ്യത്തെ 4.8 കോടി ജീവനക്കാര്‍ക്ക് ഗുണമാകും.

എന്താണ് മെച്ചം?

നിലവില്‍ ഇ പി എഫില്‍ നിന്ന് തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ നല്‍കുന്നത് വിവാഹം, വീട് നിര്‍മാണം, രോഗങ്ങള്‍ തുടങ്ങിയ പ്രത്യേകമായി ചില കാര്യങ്ങള്‍ക്കാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇ പി എഫിലുള്ള എല്ലാവര്‍ക്കും തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പ എടുക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സാധാരണ ജീവനക്കാര്‍ക്ക് ഏറെ സഹായകമാകുമിത്. മാത്രമല്ല മുന്‍പ് സര്‍വീസില്‍ നിശ്ചിത വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇത്തരം വായ്പ കൊടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ആ നിബന്ധനയും എടുത്തുകളഞ്ഞു.

എത്ര തുക കിട്ടും?

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ബാലന്‍സിന്റെ 75 ശതമാനമോ അല്ലെങ്കില്‍ മൂന്നുമാസത്തെ വേതനമോ ഇതില്‍ ഏതാണ് കുറവ് ആ തുകയാണ് തിരിച്ചയ്‌ക്കേണ്ടാത്ത വായ്പയായി ലഭിക്കുക.

മൂന്ന് മാസത്തെ പിഎഫ് വിഹിതം സര്‍ക്കാന്‍ നല്‍കും

90 ശതമാനം ജീവനക്കാരുടെയും വേതനം 15,000 രൂപയില്‍ താഴെയുള്ള 100 ജീവനക്കാര്‍ വരെയുള്ള സ്ഥാപനത്തിന്റെ ജീവനക്കാരുടെയും തൊഴിലുടമയുടെയും പി എഫ് വിഹിതം അടുത്ത മൂന്നുമാസക്കാലത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. ഗരീബ് കല്യാണ്‍ പാക്കേജിന്റെ ഭാഗമായാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

രാജ്യത്തെ തൊഴിലുറപ്പ് പദ്ധതിയിലുള്ള അഞ്ച് കോടിയിലേറെ പേരുടെ ദിവസ വേതനം

182 രൂപയില്‍ നിന്ന് 202 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. നിലവിലുള്ള പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതി പ്രകാരം ഏപ്രില്‍ ആദ്യവാരം കര്‍ഷകര്‍ക്ക് 2000 രൂപ വിതരണം ചെയ്യും. 8.69 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണമാകും. ഉജ്ജ്വല എല്‍ പി ജി പദ്ധതി പ്രകാരം പാചക വാതക കണക്ഷന്‍ എടുത്തിട്ടുള്ള കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസം സൗജന്യമായി പാചകവാതകം വിതരണം ചെയ്യും.

രാജ്യത്തെ സാധാരണ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക്

താഴെയുള്ള കുടുംബങ്ങള്‍ക്കും ഗുണകരമാകുന്ന വിധത്തിലാണ് ഈ പാക്കേജ്

അവതരിപ്പിച്ചിരിക്കുന്നതെന്നത് സവിശേഷതയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com