എസ്എംഎസ്, മിസ്ഡ് കോള്‍, ഇപിഎഫ്ഒ ആപ്പ് എന്നിവ വഴി പിഎഫ് ബാലന്‍സ് എങ്ങനെ പരിശോധിക്കാം

സര്‍ക്കാരിന് കീഴില്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അല്ലെങ്കില്‍ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികളിലൊന്നാണ്. പദ്ധതി പ്രകാരം, ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12% പ്ലസ് ഡിയര്‍നെസ് അലവന്‍സ് പ്രതിമാസ അടിസ്ഥാനത്തില്‍ ഇപിഎഫ് പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നു. തൊഴിലുടമയും നല്ലൊരു ശതമാനം തുക അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടുന്നു. കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്ക് 8.5 ശതമാനമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട് സര്‍ക്കാര്‍. പിഎഫ് നിക്ഷേപത്തില്‍ നിന്നും ജീവനക്കാര്‍ക്ക് പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. ഈ മാസം അവസാനത്തോടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപങ്ങളുടെ പലിശ ക്രെഡിറ്റ് ചെയ്യാനിരിക്കുകയാണ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. എങ്ങനെയാണ് പിഎഫ് ബാലന്‍സ് എളുപ്പത്തില്‍ പരിശോധിക്കുകയെന്നു നോക്കാം.

എസ്എംഎസ് വഴി ബാലന്‍സ് പരിശോധിക്കുന്നതിന്
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും ''ഇപിഎഫ്ഒ യുഎന്‍എന്‍ജി'' 7738299899 ലേക്ക് അയച്ച് ബാലന്‍സ് അറിയാം.
മിസ്ഡ് കോള്‍ വഴി പരിശോധിക്കാം
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് അംഗീകൃത ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കി നിങ്ങളുടെ ഇപിഎഫ് ബാലന്‍സിനെക്കുറിച്ച് പരിശോധിക്കാനും കഴിയും. നിങ്ങളുടെ കെ വൈ സി വിശദാംശങ്ങളുമായി ഒരാള്‍ യുഎന്‍ സംയോജിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ.
ഓണ്‍ലൈന്‍ വഴി പരിശോധിക്കാം
ഇപിഎഫ്ഓ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. അവര്‍ സര്‍വീസസ് ഓപ്ഷനില്‍ 'ഫോര്‍ എംപ്ലോയീസ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സര്‍വീസസില്‍ മെമ്പര്‍ പാസ്ബുക്ക് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. യുഎഎന്‍, പാസ്‌വേര്‍ഡ് എന്നിവ കൊടുക്കുക. അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ബാലന്‍സ് അറിയാം.
ഉമംഗ്/ ഇപിഎഫ്ഓ ആപ്പ് ഉപയോഗിച്ച് പരിശോധിക്കാം
നിങ്ങളുടെ യുഎഎന്‍ നമ്പര്‍ ആക്റ്റീവ് ആയിട്ടുണ്ടെങ്കിൽ, Google Play സ്റ്റോറില്‍ നിന്നും ഇപിഎഫ്ഒയുടെ എം-സേവാ അപ്ലിക്കേഷന്‍ ഡൗണ്‍ ലോഡുചെയ്യുന്നതിലൂടെ നിങ്ങളുടെ പിഎഫ് ബാലന്‍സും പരിശോധിക്കാന്‍ കഴിയും. നിങ്ങള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, 'മെമ്പര്‍' ക്ലിക്കുചെയ്ത് തുടര്‍ന്ന് 'ബാലന്‍സ് / പാസ്ബുക്ക്' എന്നതിലേക്ക് പോകുക.


Related Articles
Next Story
Videos
Share it