വൈകി ഐടിആര്‍ ഫയല്‍ ചെയ്താല്‍ റീഫണ്ട് ലഭിക്കുമോ? ഐടിആർ ഫയൽ ചെയ്യുമ്പോൾ തെറ്റ് സംഭവിച്ചാൽ എന്ത് ചെയ്യണം?

റിട്ടേൺ സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ ഇ-വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്
ITR
Image courtesy: Canva
Published on

അസസ്‌മെന്റ് വർഷത്തിലെ ആദായനികുതി റിട്ടേണുകൾ (ITR) സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെ (സെപ്റ്റംബർ 16) അവസാനിച്ചു. ഇതുവരെ ആദായനികുതി വകുപ്പിന് 7 കോടിയിലധികം റിട്ടേണുകളാണ് ലഭിച്ചത്. ആധാർ ഒ.ടി.പി, നെറ്റ് ബാങ്കിംഗ്, ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ എന്നിവ ഉപയോഗിച്ച് നികുതിദായകര്‍ക്ക് ഐടിആർ ഇ-വെരിഫൈ ചെയ്യാവുന്നതാണ്.

നിങ്ങളുടെ റിട്ടേൺ സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ ഇ-വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഐടിആർ അസാധുവായി കണക്കാക്കും.

വൈകിയ റിട്ടേൺ

സെക്ഷൻ 139(1) പ്രകാരം നിശ്ചിത തീയതിയിലോ അതിനു മുമ്പോ സമർപ്പിക്കാത്ത വരുമാന റിട്ടേണിനെ വൈകിയ റിട്ടേൺ എന്നാണ് വിളിക്കുന്നത്. സെക്ഷൻ 139(4) പ്രകാരമാണ് വൈകിയ വരുമാന റിട്ടേൺ സമർപ്പിക്കുന്നത്. അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ വരുമാന റിട്ടേൺ സമർപ്പിക്കാത്ത നികുതിദായകര്‍ക്ക് ബന്ധപ്പെട്ട അസസ്‌മെന്റ് വർഷം അവസാനിക്കുന്നതിന് 3 മാസം മുമ്പോ അല്ലെങ്കിൽ ഐടിആര്‍ അസസ്‌മെന്റ് പ്രക്രിയ പൂർത്തിയാകുന്നതിന് മുമ്പോ (ഏതാണ് ആദ്യം വരുന്നത്) റിട്ടേൺ സമർപ്പിക്കാവുന്നതാണ്. വൈകിയ റിട്ടേണിന് സെക്ഷൻ 234F പ്രകാരം വൈകിയ ഫയലിംഗ് ഫീസ് ഈടാക്കും.

തെറ്റ് സംഭവിച്ചാല്‍

ഐടിആര്‍ സമര്‍പ്പിക്കുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ നികുതിദായകര്‍ക്ക് വീണ്ടും റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനെ റിവൈസ്ഡ് റിട്ടേണ്‍ എന്നാണ് പറയുന്നത്. ബന്ധപ്പെട്ട അസസ്മെന്റ് വര്‍ഷം അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പായി റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. 2025-26 സാമ്പത്തികവര്‍ഷത്തിന്റെ റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്.

സമയപരിധി അവസാനിച്ചതിന് ശേഷം ഐടിആര്‍ സമര്‍പ്പിച്ചാല്‍ റീഫണ്ട് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. വ്യക്തമായ കാരണങ്ങളോടെ വൈകി സമര്‍പ്പിക്കുന്ന റിട്ടേണ്‍ ക്യാരി ഫോര്‍വേഡ് ആനുകൂല്യങ്ങളോടെ പരിഗണിക്കുന്നതാണ്. നിശ്ചിത സമയപരിധിക്ക് മുമ്പായി വൈകിയ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അധികൃതരുടെ വിവേചനാധികാരം അടിസ്ഥാനമാക്കിയാണ് എന്നതിനാല്‍ റിട്ടേണുകള്‍ വൈകാനുളള കാരണം കൃത്യമായി ബോധിപ്പിക്കേണ്ടതുണ്ട്.

A comprehensive guide on delayed and revised ITR filings, penalties, and refund eligibility for AY 2025-26.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com