ഓഹരി പോലെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും എക്‌സ്‌ചേഞ്ച്; അറിയേണ്ട 5 കാര്യങ്ങള്‍

ഓഹരി പോലെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സൗകര്യമൊരുക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് മാതൃകയില്‍ ഗോള്‍ഡ് എക്സ്ചേഞ്ച് തുടങ്ങുന്നതിന് ഇക്കഴിഞ്ഞ ദിവസമാണ് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാര്‍ഗരേഖ പുറത്തിറിക്കിയത്.

സ്വര്‍ണത്തെ ഇലക്ട്രോണിക് ഗോള്‍ഡ് രസീതുകളാക്കി മാറ്റാനും സാധാരണ സ്റ്റോക്ക് പൊലെ എക്‌സ്‌ചേഞ്ചുകള്‍ വഴി ട്രേഡ് ചെയ്യാനും വിണ്ടും എളുപ്പത്തില്‍ ഫിസിക്കല്‍ സ്വര്‍ണ്ണമാക്കി മാറ്റാനും കഴിയുന്ന ഒരു സംവിധാനമാണ് സെബി വിഭാവനം ചെയ്യുന്നത്. സെബിയുടെ ഈ നീക്കം കാര്യക്ഷമവും സുതാര്യവുമായ ആഭ്യന്തര സ്വര്‍ണ സ്‌പോട്ട് വിലയും ഡെലിവറിയും ഉറപ്പ് വരുത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതാ സ്വര്‍ണ എക്‌സ്‌ചേഞ്ചിനെക്കുറിച്ച് നിങ്ങളറിയേണ്ട 10 കാര്യങ്ങള്‍.
1. ഓഹരികളെപ്പോലെ സ്വര്‍ണം വില്‍ക്കാനും വാങ്ങാനും അവസരം നല്‍കുന്നതാകും ഈ എക്സ്ചേഞ്ച്. ഇജിആര്‍ (ഇലക്ട്രോണിക് ഗോള്‍ഡ് രസീത്) രൂപത്തിലാകും ഇടപാടുകള്‍ നടക്കുക.
2. വോള്‍ട്ട് മാനേജര്‍, ക്ലിയറിംഗ് കോര്‍പ്പറേഷന്‍, ഡിപ്പോസിറ്ററി, എക്‌ചേഞ്ചുകള്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴിയാണ് ഇലക്ട്രോണിക് ഗോള്‍ഡ് രസീത് വഴി സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. 50 കോടി രൂപ അറ്റ ആസ്തിയുള്ള സ്ഥാപനങ്ങള്‍ക്ക് സെബി രജിസ്റ്റേര്‍ഡ് വോള്‍ട്ട് മാനേജര്‍ ആകാന്‍ അപേക്ഷിക്കാം.
3. ഭൗതിക സ്വര്‍ണ്ണത്തെ ഇജിആര്‍ ആക്കി മാറ്റുന്നതിന് വ്യക്തികള്‍ വോള്‍ട്ട് മാനേജര്‍മാരെ സമീപിക്കണം. വോള്‍ട്ട് മാനേജര്‍ ഫിസിക്കല്‍ സ്വര്‍ണ്ണത്തെ ഇജിആര്‍ ആയി മാറ്റി ഒരു അന്താരാഷ്ട്ര സെക്യൂരിറ്റി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഐഎസ്‌ഐഎന്‍) നല്‍കും. അതിന് ശേഷം ഇജിആര്‍ നിലവിലുള്ള എക്‌സ്‌ചേഞ്ചുകളിലൂടെ ട്രേഡ് ചെയ്യാന്‍ സാധിക്കും. ഈ ഇലക്ട്രോണിക് രസീതിനെ വിണ്ടും ഭൗതിക സ്വര്‍ണമാക്കി മാറ്റാനും കഴിയും.
4. വിദേശ ഫോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍, റിട്ടെയില്‍ നിക്ഷേപകര്‍, ബാങ്കുകള്‍, ബുള്ള്യണ്‍ ഡീലര്‍മാര്‍, ജ്വല്ലറികള്‍ തുടങ്ങിയവരെ ട്രേഡ് ചെയ്യാന്‍ അനുവദിക്കും.
5. ഒരു കിലോഗ്രാം, 100 ഗ്രാം, 50 ഗ്രാം തുടങ്ങിയ അളവിലായിരിക്കാം തുടക്കത്തില്‍ വ്യപാരം അനുവദിക്കുക. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വരണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it