Begin typing your search above and press return to search.
പേഴ്‌സണല്‍ ലോണ്‍: എത്രകാലത്തേക്കുള്ളത് എടുക്കണം, ഏതിനൊക്കെ എടുക്കരുത്
അത്യാവശ്യങ്ങള്‍ക്കല്ലെങ്കില്‍ വ്യക്തിഗത വായ്പകള്‍ എടുക്കരുത് എന്ന് സാമ്പത്തിക വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ പെട്ടെന്നൊരു ആവശ്യം വരുമ്പോള്‍ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുന്ന പതിവ് എല്ലാ സാധാരണക്കാര്‍ക്കുമുണ്ട്. സാധാരണ ഗതിയില്‍ പെട്ടെന്നു തന്നെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ വ്യക്തിഗത വായ്പകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്ന ഇന്നത്തെ കാലത്ത് സുരക്ഷിതമായി, ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക.
വായ്പ എടുക്കുമ്പോള്‍ കാലാവധി തീരുമാനിക്കുന്നത് നിര്‍ണായകമാണ്. കുറഞ്ഞ കാലാവധിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ പെട്ടെന്നു തന്നെ കടബാധ്യതയില്‍ നിന്ന് രക്ഷനേടാനാവും. എന്നാല്‍ ദീര്‍ഘകാലത്തേക്ക് വായ്പ എടുക്കുന്നത് കൂടുതല്‍ ബുദ്ധിപരമാണ്.
ഇഎംഐ ബാധ്യത കുറയ്ക്കുന്നതെങ്ങനെ ?
ലേണുകളുടെ തിരിച്ചടവ് കാലാവധി കൂട്ടുന്നത് സ്വാഭാവികമായും ലോണ്‍ ബാധ്യത കുറയ്ക്കും. പലിശയും, പ്രിന്‍സിപ്പല്‍ പേയ്‌മെന്റും ദീര്‍ഘകാലത്തേക്ക് ഡിവൈഡ് ചെയ്യപ്പെടും. കുറഞ്ഞ ഇഎംഐ നിങ്ങളുടെ മാസചിലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. നിങ്ങളുടെ ദീര്‍ഘകാലത്തെ സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കാതെയും, നിങ്ങളുടെ നിലവിലെ സാമ്പത്തികത്തിന് സമ്മര്‍ദ്ദം നല്‍കാതെയും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോവാന്‍ ഈ ഓപ്ഷന്‍ സഹായിക്കും.
പ്ലാനിഗ് വേണം
ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്ന തുക എത്രയെന്ന് ആദ്യം തന്നെ തീരുമാനിക്കണം. നിങ്ങളുടെ ഡെബ്റ്റ് ടു ഇന്‍കം റേഷ്യോ അനുസരിച്ച് വലിയ വായ്പാ തുക എടുക്കാന്‍ ദീര്‍ഘകാല പരിധി സഹായിക്കും. കൂടുതല്‍ ധനകാര്യസ്ഥാപനങ്ങളും ഡെബ്റ്റ് ടു ഇന്‍കം റേഷ്യോ 35-40% ത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അതായത് നിങ്ങളുടെ മാസ ചിലവുകള്‍, നിലവിലുള്ള ഇഎംഐ, എന്നിവയെല്ലാം ഇവിടെ പരിഗണിക്കുന്നു. ദീര്‍ഘകാലത്തേക്ക് വായ്പ എടുക്കുമ്പോള്‍ ഡെബ്റ്റ് ടു ഇന്‍കം റേഷ്യോ കുറയാന്‍ കാരണമാവുകയും, കൂടുതല്‍ തുക വായ്പ എടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
ഇക്കാര്യങ്ങള്‍ക്ക് വ്യക്തിഗത വായ്പ എടുക്കരുത്
പലരും നിസ്സാരമായ ചില ആവശ്യങ്ങള്‍ക്ക് ലോണ്‍ എടുക്കാറുണ്ട്. തിരിച്ചടവു ശേഷി ഉള്ളവര്‍ക്ക് ഇതാകാം. എന്നാല്‍ വ്യക്തിഗത വായ്പ എടുക്കുമ്പോള്‍ എപ്പോഴും മറ്റു മാര്‍ഗമില്ലാത്തപ്പോള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ എന്തിനാണ് എടുത്തത് എന്ന കാരണം കാണിക്കേണ്ടി വരാറുണ്ട്. സിബില്‍ സ്‌കോറില്‍ ഇത് തെളിയില്ലെങ്കിലും ചില സ്ഥാപനങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ലോണ്‍ അനുവദിക്കുമ്പോള്‍ മുമ്പ് ലോണ്‍ എടുത്ത കാരണം, തിരിച്ചടച്ച രീതി, ലോണ്‍ അടവ് മുടങ്ങല്‍ എന്നിവ കണക്കാക്കും. ഗാഡ്ജറ്റ് വാങ്ങാന്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കരുത്, പകരം ഗാഡ്ജറ്റ് ലോണുകള്‍ തന്നെ തെരഞ്ഞെടുക്കുക. സ്വര്‍ണം വാങ്ങാന്‍ ലോണുകള്‍ക്ക് പകരം നേരത്തെ പ്ലാന്‍ ചെയ്ത് സ്വര്‍ണസമ്പാദ്യ പദ്ധതികളില്‍ ചേരുക.
Next Story