Begin typing your search above and press return to search.
വിവാഹം കഴിക്കാത്തവരും ടേം ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്ന് പറയുന്നതിന്റെ 3 കാരണങ്ങള്‍
വിവാഹം കഴിച്ചിട്ടില്ല, കുടുംബവും കുട്ടികളുമില്ല, പിന്നെ എന്തിനാണ് ടേം പോളിസിയൊക്കെ എന്നു ചോദിക്കുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടി ഒരു കാര്യം ആദ്യം തന്നെ പറയട്ടെ, നിങ്ങളുടെ കടം വീട്ടാന്‍ നിങ്ങള്‍ തന്നെ വേണം. അത് ആര്‍ക്കും ബാധ്യതയാകാതെ നോക്കേണ്ടത് നിങ്ങളുടെ മാത്രം കടമയുമാണ്.
കടം എടുത്ത് കാര്‍ വാങ്ങിയോ ലോണ്‍ എടുത്ത് വീടോ ഫ്‌ളാറ്റോ വാങ്ങിയോ മുന്നോട്ട് പോകുന്നവര്‍ക്ക് ടേം കവര്‍ നല്‍കുന്നത് പൂര്‍ണ പരിരക്ഷയാണ്. മാത്രമല്ല, ടേം ഇന്‍ഷുറന്‍സ് പോലുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ ഉള്ളവര്‍ക്ക് ലോണും കൂടുതല്‍ കിട്ടും. എങ്ങനെയാണ് ടേം ഇന്‍ഷുറന്‍സ് നിങ്ങളുടെ ബാധ്യത കുറയ്ക്കുന്നത്, നോക്കാം.
1. വീട്ടുകാര്‍ക്ക് തണല്‍
പലരും ലോണ്‍ എടുത്ത് പഠിച്ചും വീട്ടുകാരുടെ സ്വത്തുക്കള്‍ ഭാവി സുരക്ഷിതമാക്കാന്‍ വിനിയോഗിച്ചുമായിരിക്കാം സംരംഭകനോ പ്രൊഫഷണലോ ഒക്കെ ആകുന്നത്. അതുമല്ലെങ്കില്‍ സ്വന്തമായി വീട്ടാനുള്ള വിദ്യാഭ്യാസ വായ്പ ഉണ്ടായിരിക്കാം. വിവാഹിതനോ വിവാഹിതയോ അല്ലെങ്കിലും മാതാപിതാക്കളും സഹോദരങ്ങളും ആശ്രിതരുമെല്ലാം നിങ്ങളുടെ കടം വീട്ടാന്‍ ശേഷിയുള്ളവരാകണമെന്നില്ല. അപ്രതീക്ഷിതമായി ജീവിതത്തില്‍ വന്നു ചേരുന്ന സാഹചര്യങ്ങളില്‍ ടേം കവര്‍ നല്‍കുന്ന പരിരക്ഷ വളരെ വലുതാണ്. നിലവില്‍ നിങ്ങള്‍ക്ക് ബാധ്യതകള്‍ ഇല്ലെങ്കിലും വായ്പയടക്കാതെ ജീവിതത്തില്‍ അഥ്യാഹിതങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് വലിയ അനുഗ്രഹമാണ്.
2. നിങ്ങളുടെ കടങ്ങള്‍
രേഖാമൂലം വാങ്ങിയിട്ടുള്ള പരമാവധി വായ്പകള്‍ നിങ്ങളുടെ ടേം കവറില്‍ ഉള്‍പ്പെടുന്നു. വീട്്, കാര്‍ എന്നിവയുടെ വായ്പാ തുക കൂടി കാണിച്ചതിന് ശേഷം കവറേജ് എടുക്കുക. ചില പോളിസികളില്‍ സ്വര്‍ണ വായ്പകള്‍ പോലും ഉള്‍പ്പെടുന്നു.
3. ഭാവിയില്‍ കുട്ടികളായാല്‍
ഭാവിയില്‍ നിങ്ങള്‍ക്ക് കുടുംബമുണ്ടാകാം. ഒരു രക്ഷിതാവ് എന്ന നിലയില്‍, നിങ്ങളുടെ കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്ക് ഏറ്റവും മികച്ച പേരന്റിംഗ് നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും. ഒരു വിദേശ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടുക, പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ നിന്ന് പരിശീലനം നേടുക തുടങ്ങിയവ ഈ സ്വപ്നങ്ങളില്‍ ഉള്‍പ്പെടാം. ആ സമയത്ത് നിങ്ങള്‍ക്ക് ടേം കവര്‍ മെച്യുരിറ്റി എത്തുകയും മികച്ച ആനുകൂല്യങ്ങളോടെ ലഭ്യമാകുകയും ചെയ്യും. നിങ്ങളുടെ അഭാവത്തിലും കുടുംബം സുരക്ഷിതമായിരിക്കും. നിങ്ങളുടെ വീട്ടാനുള്ള കടങ്ങള്‍ തിരിച്ചടയ്ക്കൽ, കുട്ടികളുടെ ഭാവി, കുടുംബാംഗങ്ങളുടെ സ്വസ്ഥമായ ജീവിതം ഇതെല്ലാം ഈ പോളിസി ഉറപ്പുതരുന്നു.
Next Story
Videos