എസ്ജിബിക്ക് നികുതി ബാധ്യത: നികുതിയില്ലാതെ നിക്ഷേപിക്കാം ഈ 3 പദ്ധതികളിൽ

കാലാവധി, പലിശ നിരക്ക്, ലിക്വിഡിറ്റി എന്നിവ പരിശോധിച്ചു വേണം പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാന്‍
investment
Image courtesy: Canva
Published on

സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ ഏറെ താല്പര്യപ്പെട്ടിരുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (SGB) നികുതി ആനുകൂല്യങ്ങൾ 2026 ലെ ബജറ്റിൽ എടുത്തുകളഞ്ഞു. എട്ട് വർഷത്തെ കാലാവധി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിന് (Capital Gains) നികുതി നൽകേണ്ടതില്ല എന്നതായിരുന്നു എസ്ജിബികളുടെ പ്രധാന ആകർഷണം. എന്നാൽ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന എസ്‌ജിബി കൾക്കാണ് നികുതി ഈടാക്കുക. പുതിയ മാറ്റങ്ങൾ നിക്ഷേപകരെ മറ്റ് നികുതിരഹിത പദ്ധതികളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയാണ്.

പദ്ധതികള്‍

നികുതി ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട മൂന്ന് പദ്ധതികൾ ഇവയാണ്:

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF): ദീർഘകാല നിക്ഷേപകർക്ക് ഏറ്റവും പ്രിയപ്പെട്ട പദ്ധതിയാണിത്. നിക്ഷേപിക്കുന്ന തുകയ്ക്കും, അതിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്കും, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല (EEE status).

സുകന്യ സമൃദ്ധി യോജന (SSY): പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായുള്ള ഈ പദ്ധതിയിലും പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും പൂർണമായ നികുതി ഇളവുണ്ട്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF): ശമ്പള വരുമാനക്കാർക്ക് ലഭ്യമായ ഈ പദ്ധതിയിലും നിശ്ചിത പരിധി വരെയുള്ള നിക്ഷേപങ്ങൾക്കും അതിൽ നിന്നുള്ള ആദായത്തിനും നികുതി നൽകേണ്ടതില്ല.

ഇവ കൂടാതെ, ചില ULIP കളും ELSS സ്കീമുകളും EEE നിക്ഷേപങ്ങളിൽ പെടുന്നു.

എസ്ജിബികളുടെ ആകർഷണീയത കുറയുന്ന സാഹചര്യത്തിൽ, നികുതി ആസൂത്രണം ചെയ്യുന്നവർക്ക് ഈ സുരക്ഷിത നിക്ഷേപ മാർഗങ്ങളെ ഗൗരവമായി പരിഗണിക്കാം. കാലാവധി, പലിശ നിരക്ക്, ലിക്വിഡിറ്റി എന്നിവ പരിശോധിച്ചു വേണം പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാനെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

With SGB tax benefits withdrawn in Budget 2026, investors explore tax-free options like PPF, SSY, and EPF.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com