മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാം, നികുതിയിളവും നേടാം; എങ്ങനെ?

ആദായ നികുതി കണക്കാക്കുമ്പോള്‍ ചില നിക്ഷേപങ്ങളെയും ചെലവുകളെയും നികുതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ പലതും സെക്ഷന്‍ 80 സി പ്രകാരമുള്ളവയാണ്. ശമ്പളക്കാരായവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ 80 സി ഉപയോഗപ്പെടുത്താം. എന്നാല്‍ നിക്ഷേപങ്ങള്‍ ഓരോരുത്തരുടെയും ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ളവയായിരിക്കണം. ഇതാ നികുതി ഇളവ് നേടിക്കൊണ്ട് സാമ്പത്തിക സുരക്ഷയുറപ്പാക്കാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

പ്ലാനിംഗ്
സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ഈ വര്‍ഷം എത്ര ആദായനികുതി അടയ്‌ക്കേണ്ടി വരുമെന്ന ഏകദേശ ധാരണ വേണം. അതിനനുസരിച്ച് 80 സി അനുസരിച്ച് അനുവദനീയമായ നിക്ഷേപങ്ങളും ചെലവുകളും നടത്തണം. അല്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ തലേ ദിവസം ആലോചിച്ചാല്‍ പോര. മാസങ്ങള്‍ക്കു മുമ്പെങ്കിലും പ്ലാനിംഗ് നടത്തേണ്ടെതുണ്ട്. സമര്‍പ്പിക്കാനുള്ള ഡോക്യുമെന്റ്സ് എടുത്തുവയ്ക്കാനും മറക്കരുത്.
നിക്ഷേപത്തെ ഡിവൈഡ് ചെയ്യാം
ബാങ്ക്, ഓഹരി, മ്യൂച്ചല്‍ഫണ്ട്, സ്വര്‍ണം, കടപ്പത്രങ്ങള്‍ എന്നിങ്ങനെ നിക്ഷേപങ്ങളില്‍ വൈവിധ്യവത്കരണം വേണം. ടാക്‌സ് ബാധ്യത അനുസരിച്ചു വേണം ഈ നിക്ഷേപങ്ങളെ വേര്‍തിരിക്കാന്‍. ഉദാഹരണത്തിന് 50 ശതമാനം നിക്ഷേപം ഓഹരികളാകുന്നതില്‍ തെറ്റില്ല. ഇരുപത് ശതമാനം വരെ സ്വര്‍ണത്തിലും ആകാം.
ഇനി ഏതൊക്കെ സ്‌കീമിലൂടെ നികുതി ലാഭിച്ച് സമ്പാദ്യം ഉറപ്പാക്കാം എന്ന് നോക്കാം:-
  • ഇന്‍ഷുറന്‍സുകള്‍ വഴി ഇളവുകള്‍
ടേം ഇന്‍ഷുറന്‍സ് നല്ലൊരു ഓപ്ഷനാണ്. ഒരു വ്യക്തിക്ക് അത്യാവശ്യം വേണ്ടതുമാണിത്. ഏറ്റവും ചുരുങ്ങിയത് വാര്‍ഷിക വരുമാനത്തിന്റെ പത്തു ശതമാനമെങ്കിലും കവര്‍ ചെയ്യാന്‍ ശ്രമിക്കണം. മറ്റൊരു ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ്. വാര്‍ഷിക പ്രീമിയം അടച്ചാല്‍ ആശുപത്രി ചെലവുകളും ചികിത്സയും സൗജന്യമായി ലഭിക്കും.
80 സി പ്രകാരം നികുതി ഇളവിനു വിധേയവുമാണ്.
  • രാജീവ് ഗാന്ധി ഇക്വിറ്റി സ്‌കീം
ഈ സ്‌കീമില്‍ പരമാവധി 50000 രൂപവരെ നിക്ഷേപിക്കാനാകും. നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനം നികുതി ഇളവിന് അര്‍ഹമാണ്. നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ പേരുണ്ടെങ്കിലും നിക്ഷേപതുകയുടെ 60 ശതമാനം വരെ നികുതി രഹിതമാണ്.
  • യൂലിപ്, ന്യൂ പെന്‍ഷന്‍ സ്‌കീമുകള്‍
ടാക്‌സ് സേവര്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കൊപ്പം യൂലിപ്, ന്യൂ പെന്‍ഷന്‍ സ്‌കീം എന്നിവയിലും നിക്ഷേപം നടത്താം. പക്ഷേ, നിശ്ചിത കാലാവധി വരെ കാത്തിരുന്നാലേ മെച്ചം കിട്ടൂ. എന്നാല്‍ ഓഹരിവിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമാണെന്നതിനാല്‍ ഓഹരിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സമ്പാദ്യത്തിന്റെ നേട്ടവും ബന്ധപ്പെട്ടിരിക്കുന്നു.
  • ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം
80 സിയില്‍ നികുതി ഇളവു കിട്ടുന്ന പല നിക്ഷേപ പദ്ധതികള്‍ ഉണ്ടെങ്കിലും മൂന്നു വര്‍ഷം എന്ന ഏറ്റവും കുറഞ്ഞ ലോക് ഇന്‍ പീരിഡ് ആണ് ഇഎല്‍എസ്എസ് എന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതിയുടെ മികവ്. അതേ സമയം ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ അഞ്ചു വര്‍ഷത്തേ്ക്കാണ്.എന്നാല്‍ ഇവയും ഓഹരിവിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമാണെന്നതിനാല്‍ ഓഹരിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സമ്പാദ്യത്തിന്റെ നേട്ടവും ബന്ധപ്പെട്ടിരിക്കുന്നു.
  • ലൈഫ് പോളിസികള്‍, ഇ പി എഫ്
ഈ നിക്ഷേപ മാര്‍ഗങ്ങളില്‍ ലോക് ഇന്‍ കാലയളവ് 15- 20 വര്‍ഷം വരെയാണ്. ഓരോ വര്‍ഷവും നിക്ഷേപിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ കുറഞ്ഞ ലോക് ഇന്‍ പീരിഡ് ശരിയായി ഉപയോഗിച്ചാല്‍ മൂന്നു വര്‍ഷത്തിനു ശേഷം പുതുതായി നിക്ഷേപം നടത്താതെ തന്നെ 80 സിയിലെ ഇളവ് ഉറപ്പാക്കാം. ലോക് ഇന്‍ പീരീഡ് കഴിയുന്നതനുസരിച്ച് തുക പിന്‍വലിച്ച് പുനര്‍നിക്ഷേപിക്കാം, നികുതി ഇളവ് ക്ലയിം ചെയ്യാം. ദീര്‍ഘകാല ലക്ഷ്യത്തോടെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിച്ചാല്‍ ലക്ഷ്യം കൈവരിക്കാനാകാതെ പോകും എന്ന ആശങ്കയും ഇവിടെ വേണ്ട.


Related Articles

Next Story

Videos

Share it