പിഎഫില്‍ നിന്നും 75 ശതമാനം വരെ പിന്‍വലിക്കാം; ബാലന്‍സ് തുക അറിയാന്‍ ഇതാ എളുപ്പവഴികള്‍

ഒരു എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗം ഒരു മാസമോ അതിലധികമോ ആയി തൊഴില്‍ ചെയ്യുന്നില്ല എങ്കില്‍ പിഎഫ് ബാലന്‍സില്‍ നിന്നും 75 ശതമാനം വരെ തുക പിന്‍വലിക്കാം. ഇപിഎഫ്ഒ പെന്‍ഷന്‍ നയം പ്രകാരമുള്ള ഈ നേട്ടം ലഭിക്കുന്നതിനായി പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാതെ തുടരണം.

ജോലി ഉപേക്ഷിച്ചാലും ഇപിഎഫ്ഒ അംഗം പിഎഫ് പിന്‍വലിക്കല്‍ നടത്തിയിട്ടില്ല എങ്കില്‍ ആ വ്യക്തിയ്ക്ക് കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍ സൗകര്യം ലഭിക്കും. ഇതിനു മുന്‍പ് എങ്ങനെ നിങ്ങളുടെ പിഎഫ് ബാലന്‍സ് പരിശോധിക്കാം എന്നു നോക്കാം.
എസ്എംഎസ് വഴി ബാലന്‍സ് പരിശോധിക്കുന്നതിന്
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും ''EPFO UNNG'' എന്ന് 7738299899 ലേക്ക് അയച്ച് ബാലന്‍സ് അറിയാം.
മിസ്ഡ് കോള്‍ വഴി പരിശോധിക്കാം
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 01122901406 എന്ന അംഗീകൃത ഫോൺ നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കി നിങ്ങളുടെ ഇപിഎഫ് ബാലന്‍സിനെക്കുറിച്ച് പരിശോധിക്കാനും കഴിയും. നിങ്ങളുടെ കെ വൈ സി വിശദാംശങ്ങളുമായി ഒരാള്‍ യുഎന്‍ സംയോജിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ.
ഓണ്‍ലൈന്‍ വഴി പരിശോധിക്കാം
ഇപിഎഫ്ഓ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. അവര്‍ സര്‍വീസസ് ഓപ്ഷനില്‍ 'ഫോര്‍ എംപ്ലോയീസ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സര്‍വീസസില്‍ മെമ്പര്‍ പാസ്ബുക്ക് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. യുഎഎന്‍, പാസ്വേര്‍ഡ് എന്നിവ കൊടുക്കുക. അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ബാലന്‍സ് അറിയാം.
ഉമംഗ്/ ഇപിഎഫ്ഓ ആപ്പ് ഉപയോഗിച്ച് പരിശോധിക്കാം
നിങ്ങളുടെ യുഎഎന്‍ നമ്പര്‍ ആക്റ്റീവ് ആയിട്ടുണ്ടെങ്കില്‍, Google Play സ്റ്റോറില്‍ നിന്നും ഇപിഎഫ്ഒയുടെ എം-സേവാ അപ്ലിക്കേഷന്‍ ഡൗണ്‍ ലോഡുചെയ്യുന്നതിലൂടെ നിങ്ങളുടെ പിഎഫ് ബാലന്‍സും പരിശോധിക്കാന്‍ കഴിയും. നിങ്ങള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, 'മെമ്പര്‍' ക്ലിക്കുചെയ്ത് തുടര്‍ന്ന് 'ബാലന്‍സ് / പാസ്ബുക്ക്' എന്നതിലേക്ക് പോകുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it