Begin typing your search above and press return to search.
ജീവിതം മുഴുവന്‍ അടിച്ചുപൊളിക്കാന്‍ ചെറുപ്പക്കാര്‍ക്കായൊരു സിംപിള്‍ റൂട്ട്
അഞ്ചക്കത്തിലും ആറക്കത്തിലുമുള്ള സംഖ്യ മാസശമ്പളമായി പോക്കറ്റിലെത്തുന്ന പല ഐടി മച്ചാന്മാരുടെ മുഖം മാസാവസാനം വാടിക്കരിഞ്ഞിരിക്കും. ട്രിപ്പും മീറ്റപ്പുമില്ലാത്ത കട്ട ഡാര്‍ക്ക് ദിനങ്ങളാണത്. ശമ്പളമൊന്നുവൈകിയാല്‍ പിന്നെ ഒന്നും പറയണ്ട, എല്ലാ ബില്ലടവിന്റെയും തീയതി തെറ്റും.
ജീവിതകാലം മുഴുവന്‍ അണ്‍ലിമിറ്റഡായി അര്‍മാദിക്കാന്‍ പറ്റിയെങ്കില്‍ എന്ന് ആശിക്കുന്ന ചെറുപ്പക്കാരേ, പോക്കറ്റ് കാലിയാകാതെ, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ കുരുക്കില്‍ പെടാതെ ജീവിക്കാം. ഒപ്പം അടിച്ചുപൊളിക്കുകയുമാകാം. ഇതാ അതിനുള്ള ചില വഴികള്‍
എങ്ങനെ നിക്ഷേപിക്കും?: ശമ്പളത്തിന്റെ 8-10 ശതമാനം സേവിംഗ്‌സ് എക്കൗണ്ടിലോ എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ പറ്റുന്ന രൂപത്തിലോ എമര്‍ജന്‍സി ഫണ്ടായി മാറ്റിവെയ്ക്കുക. ബാക്കിയുള്ള തുക നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്ലേ, വിദേശ്‌രാജ്യത്തേക്കൊരു ട്രിപ്പ, സ്വപ്‌നത്തിലെ വാഹനം സ്വന്തമാക്കാനുള്ള ഡൗണ്‍ പെയ്‌മെന്റ്, ഉന്നത പഠനം, വിവാഹം, എന്നിവയ്ക്കായി നിക്ഷേപിക്കാം.
ശ്രദ്ധിക്കാന്‍: അടിയന്തിരാവശ്യത്തിനായി മാറ്റിവെച്ച തുകയില്‍ നിന്ന് എല്ലാമാസാവസാനവും കൈയിട്ടുവാരുന്നവരുണ്ട്. ആ പണി ശരിയല്ല. എമര്‍ജന്‍സി ഫണ്ട് എന്ന ലക്ഷ്യം തന്നെ ഇതോടെ പാളും. നിങ്ങള്‍ മാറ്റിവെച്ച തുക, നിങ്ങളുടെ കൈയില്‍ ഇല്ലെന്ന് തന്നെ കരുതുക. ബാക്കിയുള്ള കാശുകൊണ്ട് ജീവിക്കാന്‍ പഠിക്കണം. ഇതിനൊരു സൂത്രപണിയുണ്ട്. തുടര്‍ച്ചയായി മൂന്ന് മാസത്തെ ചെലവുകള്‍ നോക്കുക. ചെലവായ തുക എത്രയെന്ന് പരിശോധിക്കുക. അതില്‍ അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങള്‍ക്ക് സാധിക്കുമെന്ന് തോന്നുന്ന വിധത്തിലുള്ള ബജറ്റ് ഉണ്ടാക്കുക. എന്നിട്ട് അതിനുള്ളില്‍ നിന്ന് ജിവിക്കുക.
അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഫണ്ട് എത്രയായിരിക്കണമെന്നത് പലര്‍ക്കും സംശയമുണ്ടാകാം. നിങ്ങളുടെ ശരാശരി പ്രതിമാസ ചെലവ് എത്രയാണെന്ന് രൂപമുണ്ടോ? ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു പൈസ വരവില്ലെങ്കിലും നാല് മുതല്‍ 12 മാസം വരെ നിലവിലെ രീതിയില്‍ ചെലവ് ചെയ്ത് ജീവിക്കാന്‍ പറ്റുന്ന തുക എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കാം. ഏറ്റവും കുറഞ്ഞത് നാല് മാസത്തെ ചെലവ് ആരുടെ മുന്നിലും കൈനീട്ടാതെ കഴിക്കാന്‍ പറ്റുന്ന തുക ഉ്ണ്ടായിരിക്കണം.
അത്യാവശ്യ സന്ദര്‍ഭത്തില്‍ ഈ എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ ആ തുക തിരികെ നിക്ഷേപിച്ചിരിക്കണം.
എന്നാല്‍ നിങ്ങള്‍ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന നേട്ടമുണ്ടാകും. തീര്‍ച്ചയായും ഇതില്‍ റിസ്‌കുണ്ട്. അതൊഴിവാക്കി, ഓഹരി വിപണിയുടെ ഗുണഫലങ്ങള്‍ നേടിയെടുക്കാന്‍ മൂച്വല്‍ ഫണ്ട് നിക്ഷേപമാകാം. വിദഗ്ധരുടെ സഹായത്താല്‍ നല്ല ഫണ്ട് തെരഞ്ഞെടുപ്പ് എസ് ഐ പി വഴി നിക്ഷേപം നടത്തുക.
അടിയന്തിരാവശ്യത്തിനുള്ള ഫണ്ട് നിങ്ങള്‍ വകമാറ്റി സൂക്ഷിച്ചുകഴിഞ്ഞാല്‍ മധ്യകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി എസ് ഐ പി വഴി നിക്ഷേപമാകാം. എന്താണ് ഈ മധ്യകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നുനോക്കാം.
ഒരു ഹൈ എന്‍ഡ് ലാപ്‌ടോപ് വാങ്ങണം, അല്ലെങ്കില്‍ വിദേശത്തേക്കൊരു ടൂറ് പോകണം, നിങ്ങളെ മോഹിപ്പിക്കുന്ന മോട്ടോര്‍ ബൈക്കിനുള്ള ഡൗണ്‍ പെയ്‌മെന്റ് തുക കണ്ടെത്തണം.. ഇവയൊക്കെയാണ് മധ്യകാല ലക്ഷ്യങ്ങള്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സുന്ദരമായി ജീവിക്കുന്നതിനുള്ള പണം നീക്കിവെയ്ക്കുന്നതാണ്, റിട്ടയര്‍മെന്റ് പ്ലാനിംഗാണ് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യത്തിന്റെ ഒരു ഉദാഹരണം. ഈ സാമ്പത്തിക ലക്ഷ്യം 10-20 വര്‍ഷ കാലയളവുള്ളതായതിനാല്‍ അതിനായി നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കുന്നതോ അല്ലെങ്കില്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.
സ്വന്തം ശമ്പളത്തിന്റെ 15-20 ശതമാനം ആദ്യം തന്നെ നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ വേതനം കൊടുക്കുന്നതായി കണക്കാക്കി മാറ്റിവെയ്ക്കുക. ഇത് മാറ്റിയ ശേഷം ബാക്കിയുള്ളതുകൊണ്ട് ചെലവുകള്‍ നടത്തുക.
കൈയില്‍ കിട്ടിയ ശമ്പളം അടിച്ചുപൊളിച്ച ശേഷം മാസാവസാനം ശേഷിക്കുന്നതെന്തോ അതാണ് സേവിംഗ്‌സ് എന്ന് ധരിക്കരുത്.
ശമ്പളം - ചെലവ് = സേവിംഗ്‌സ എന്നതല്ല ശരി. മറിച്ച്
ശമ്പളം - സേവിംഗ്‌സ് = ചെലവ്
നിങ്ങളുടെ കാഴ്ചപ്പാടില്‍ വരുത്തുന്ന ഇത്തരത്തിലുള്ള ചെറിയൊരു മാറ്റം സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ കരകയറ്റും. അതേ സമയം ജീവിതം ജിങ്കാലാല പാടി ആഘോഷിക്കാനും പറ്റും.
അപ്പോള്‍ ജീവിതം ആസ്വദിക്കു, സന്തോഷത്തോടെ നിക്ഷേപിക്കൂ.
(ലേഖകന്‍ സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറും എന്‍നീയറിംഗ് പ്രൊഫഷണലും അഡൈ്വസറുമാണ്. ഫോണ്‍: +918138922333)
1. നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ് 15-20 ശതമാനം നിക്ഷേപിക്കുക.
എന്തിനാണിത്?: നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വീഴാതിരിക്കാന്‍. ഒട്ടും പ്രതീക്ഷിക്കാത്ത ചെലവുകള്‍ വരുമ്പോഴും അതുപോലെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ഇത് ഉപകാരപ്പെടും.എങ്ങനെ നിക്ഷേപിക്കും?: ശമ്പളത്തിന്റെ 8-10 ശതമാനം സേവിംഗ്‌സ് എക്കൗണ്ടിലോ എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ പറ്റുന്ന രൂപത്തിലോ എമര്‍ജന്‍സി ഫണ്ടായി മാറ്റിവെയ്ക്കുക. ബാക്കിയുള്ള തുക നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്ലേ, വിദേശ്‌രാജ്യത്തേക്കൊരു ട്രിപ്പ, സ്വപ്‌നത്തിലെ വാഹനം സ്വന്തമാക്കാനുള്ള ഡൗണ്‍ പെയ്‌മെന്റ്, ഉന്നത പഠനം, വിവാഹം, എന്നിവയ്ക്കായി നിക്ഷേപിക്കാം.
ശ്രദ്ധിക്കാന്‍: അടിയന്തിരാവശ്യത്തിനായി മാറ്റിവെച്ച തുകയില്‍ നിന്ന് എല്ലാമാസാവസാനവും കൈയിട്ടുവാരുന്നവരുണ്ട്. ആ പണി ശരിയല്ല. എമര്‍ജന്‍സി ഫണ്ട് എന്ന ലക്ഷ്യം തന്നെ ഇതോടെ പാളും. നിങ്ങള്‍ മാറ്റിവെച്ച തുക, നിങ്ങളുടെ കൈയില്‍ ഇല്ലെന്ന് തന്നെ കരുതുക. ബാക്കിയുള്ള കാശുകൊണ്ട് ജീവിക്കാന്‍ പഠിക്കണം. ഇതിനൊരു സൂത്രപണിയുണ്ട്. തുടര്‍ച്ചയായി മൂന്ന് മാസത്തെ ചെലവുകള്‍ നോക്കുക. ചെലവായ തുക എത്രയെന്ന് പരിശോധിക്കുക. അതില്‍ അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങള്‍ക്ക് സാധിക്കുമെന്ന് തോന്നുന്ന വിധത്തിലുള്ള ബജറ്റ് ഉണ്ടാക്കുക. എന്നിട്ട് അതിനുള്ളില്‍ നിന്ന് ജിവിക്കുക.
അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഫണ്ട് എത്രയായിരിക്കണമെന്നത് പലര്‍ക്കും സംശയമുണ്ടാകാം. നിങ്ങളുടെ ശരാശരി പ്രതിമാസ ചെലവ് എത്രയാണെന്ന് രൂപമുണ്ടോ? ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു പൈസ വരവില്ലെങ്കിലും നാല് മുതല്‍ 12 മാസം വരെ നിലവിലെ രീതിയില്‍ ചെലവ് ചെയ്ത് ജീവിക്കാന്‍ പറ്റുന്ന തുക എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കാം. ഏറ്റവും കുറഞ്ഞത് നാല് മാസത്തെ ചെലവ് ആരുടെ മുന്നിലും കൈനീട്ടാതെ കഴിക്കാന്‍ പറ്റുന്ന തുക ഉ്ണ്ടായിരിക്കണം.
അത്യാവശ്യ സന്ദര്‍ഭത്തില്‍ ഈ എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ തന്നെ ആ തുക തിരികെ നിക്ഷേപിച്ചിരിക്കണം.
2. കടമില്ലാതെ ജീവിക്കാന്‍ ശ്രമിക്കുക
എന്തിന്?: നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെയും പേഴ്‌സണല്‍ ലോണിന്റെയു പലിശ വളരെ ഉയര്‍ന്നതാണ്. കാരണം ആ വായ്പകള്‍ക്ക് നിങ്ങള്‍ വേറെ ഈടൊന്നും കൊടുക്കുന്നില്ലല്ലോ. കൃത്യമായി തിരിച്ചടച്ചില്‍ ക്രെഡിറ്റ് കാര്‍ഡ് മാത്രം മതി നിങ്ങള്‍ കടക്കെണിയിലാകാന്‍. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് തുക ആദ്യം തന്നെ തിരിച്ചടയ്ക്കാന്‍ നോക്കുക. മനംമയക്കുന്ന ഓഫറുകള്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നല്‍കുന്നത് നിങ്ങളുടെ ചെലവില്‍ കൂട്ടാനും അവരുടെ പലിശ വരുമാനം വര്‍ധിപ്പിച്ച് ബിസിനസ് ലാഭത്തിലാക്കാനുമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന മെച്ചങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ചതിക്കുഴികളില്‍ വീഴാതെ നോക്കണം.3. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഇന്‍ഷ്വര്‍ ചെയ്യുക
ജീവിതത്തില്‍ ഒന്നിനും ഒരു ഉറപ്പുമില്ല. എന്നാല്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ഒരു പരിധിവരെ അതൊക്കെ മാനേജ് ചെയ്യാം. സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന കാലത്തുതന്നെ വലിയൊരു തുകയുടെ ടേം പ്ലാന്‍ എടുക്കണം. അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്. കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതി. അവിചാരിതമായി നിങ്ങള്‍ക്കെന്തുസംഭവിച്ചാലും നിങ്ങളുടെ കുടുംബം സാമ്പത്തികമായി തകര്‍ന്നുപോകുകയുമില്ല. അതുപോലെ തന്നെ സുപ്രധാനമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ അടിയന്തിരാവശ്യത്തിനായി മാറ്റിവെയ്ക്കുന്ന തുകയില്‍ പോലും കുറവ് വരുത്താം. കാരണം, ആശുപത്രി ചെലവുകള്‍ക്ക് വേറെ പണം വകമാറ്റി വെയ്ക്കണ്ടല്ലോ?4. സേവിംഗ്‌സും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക
ബാങ്കിലും പോസ്റ്റ് ഓഫീസിലുമൊക്കെ നിങ്ങള്‍ സൂക്ഷിക്കുന്ന പണം സേവിംഗ്‌സാണ്. അതായത് കുറഞ്ഞ റിസ്‌കില്‍ കുറഞ്ഞ നിരക്കിലെ ഉറപ്പായ നേട്ടം കിട്ടുന്ന മാര്‍ഗം. ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്കും ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കും താരതമ്യം ചെയ്യുമ്പോള്‍ നിങ്ങളുടെ പണത്തിന് ശരിക്കും ലഭിക്കുന്നത് നെഗറ്റീവ് റിട്ടേണാകും.എന്നാല്‍ നിങ്ങള്‍ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന നേട്ടമുണ്ടാകും. തീര്‍ച്ചയായും ഇതില്‍ റിസ്‌കുണ്ട്. അതൊഴിവാക്കി, ഓഹരി വിപണിയുടെ ഗുണഫലങ്ങള്‍ നേടിയെടുക്കാന്‍ മൂച്വല്‍ ഫണ്ട് നിക്ഷേപമാകാം. വിദഗ്ധരുടെ സഹായത്താല്‍ നല്ല ഫണ്ട് തെരഞ്ഞെടുപ്പ് എസ് ഐ പി വഴി നിക്ഷേപം നടത്തുക.
അടിയന്തിരാവശ്യത്തിനുള്ള ഫണ്ട് നിങ്ങള്‍ വകമാറ്റി സൂക്ഷിച്ചുകഴിഞ്ഞാല്‍ മധ്യകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി എസ് ഐ പി വഴി നിക്ഷേപമാകാം. എന്താണ് ഈ മധ്യകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എന്നുനോക്കാം.
ഒരു ഹൈ എന്‍ഡ് ലാപ്‌ടോപ് വാങ്ങണം, അല്ലെങ്കില്‍ വിദേശത്തേക്കൊരു ടൂറ് പോകണം, നിങ്ങളെ മോഹിപ്പിക്കുന്ന മോട്ടോര്‍ ബൈക്കിനുള്ള ഡൗണ്‍ പെയ്‌മെന്റ് തുക കണ്ടെത്തണം.. ഇവയൊക്കെയാണ് മധ്യകാല ലക്ഷ്യങ്ങള്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സുന്ദരമായി ജീവിക്കുന്നതിനുള്ള പണം നീക്കിവെയ്ക്കുന്നതാണ്, റിട്ടയര്‍മെന്റ് പ്ലാനിംഗാണ് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യത്തിന്റെ ഒരു ഉദാഹരണം. ഈ സാമ്പത്തിക ലക്ഷ്യം 10-20 വര്‍ഷ കാലയളവുള്ളതായതിനാല്‍ അതിനായി നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കുന്നതോ അല്ലെങ്കില്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.
5. നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ ശമ്പളം നല്‍കുക
എന്തേ കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? നമ്മള്‍ ഒന്നാമത് എഴുതിയ കാര്യമില്ലേ, അത് സ്വന്തം ജീവിതത്തില്‍ ഉറപ്പാക്കാന്‍ പറ്റിയ കാര്യമാണ് സ്വയം വേതനം നല്‍കുക.സ്വന്തം ശമ്പളത്തിന്റെ 15-20 ശതമാനം ആദ്യം തന്നെ നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെ വേതനം കൊടുക്കുന്നതായി കണക്കാക്കി മാറ്റിവെയ്ക്കുക. ഇത് മാറ്റിയ ശേഷം ബാക്കിയുള്ളതുകൊണ്ട് ചെലവുകള്‍ നടത്തുക.
കൈയില്‍ കിട്ടിയ ശമ്പളം അടിച്ചുപൊളിച്ച ശേഷം മാസാവസാനം ശേഷിക്കുന്നതെന്തോ അതാണ് സേവിംഗ്‌സ് എന്ന് ധരിക്കരുത്.
ശമ്പളം - ചെലവ് = സേവിംഗ്‌സ എന്നതല്ല ശരി. മറിച്ച്
ശമ്പളം - സേവിംഗ്‌സ് = ചെലവ്
നിങ്ങളുടെ കാഴ്ചപ്പാടില്‍ വരുത്തുന്ന ഇത്തരത്തിലുള്ള ചെറിയൊരു മാറ്റം സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ കരകയറ്റും. അതേ സമയം ജീവിതം ജിങ്കാലാല പാടി ആഘോഷിക്കാനും പറ്റും.
അപ്പോള്‍ ജീവിതം ആസ്വദിക്കു, സന്തോഷത്തോടെ നിക്ഷേപിക്കൂ.
(ലേഖകന്‍ സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറും എന്‍നീയറിംഗ് പ്രൊഫഷണലും അഡൈ്വസറുമാണ്. ഫോണ്‍: +918138922333)
Next Story
Videos