പണം ചെലവഴിക്കുന്ന ശീലം നിങ്ങളുടെ വ്യക്തിത്വം പ്രവചിക്കും
കേട്ടിട്ട് തമാശയായി തോന്നുന്നുണ്ടാകും. എന്നാല്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ വിദഗ്ധ പഠനം നടത്തി കണ്ടെത്തിയ വസ്തുതയാണിത്. സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടാണ് ഇതിന് ആധാരം. 2000 ആളുകളിലാണ് ഇവര്‍ പഠനം നടത്തിയത്.
നിങ്ങളുടെ ഒരു മാസത്തെ ചെലവ് നോക്കി നിങ്ങളുടെ വ്യക്തിത്വം ഏത് വിഭാഗത്തില്‍പ്പെടുമെന്ന് പ്രവചിക്കാനാകും. എല്ലാവരും ഭക്ഷണത്തിനും വീട്ടുവാടകയ്ക്കും വായ്പാഅടവിനുമൊക്കെയായി പണം ചെലവഴിക്കുന്നു. എന്നാല്‍ ഈ ചെലവല്ല കാര്യം. നാം നടത്തുന്ന 'എക്‌സ്ട്രാകരിക്കുലര്‍' ചെലവുകളാണത്രെ വ്യക്തിത്വ പ്രവചനത്തിനായി കണക്കിലെടുക്കുന്നത്.
പൊതുവായുള്ള ചില ചിലവഴിക്കല്‍ രീതിയും വ്യക്തിത്വവും.
1. ട്രാവല്
യാത്രയ്ക്കായാണ് നിങ്ങള്‍ കൂടുതല്‍ പണവും ചെലവഴിക്കുന്നതെങ്കില്‍ നിങ്ങള്‍ തുറന്ന മനസുള്ള വ്യക്തിയായിരിക്കും. പുതിയ അനുഭവങ്ങള്‍ തേടുന്നവരായിരിക്കും.
യാത്രയ്ക്കായാണ് നിങ്ങള്‍ കൂടുതല്‍ പണവും ചെലവഴിക്കുന്നതെങ്കില്‍ നിങ്ങള്‍ തുറന്ന മനസുള്ള വ്യക്തിയായിരിക്കും. പുതിയ അനുഭവങ്ങള്‍ തേടുന്നവരായിരിക്കും.
2. കഴിക്കാനും കുടിക്കാനും
ഭക്ഷണത്തിനായും മദ്യപിക്കാനുമായി കൂടുതല്‍ പണം ചെലവഴിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ബഹിര്‍മുഖരായിരിക്കും. സാമൂഹികജീവിതം ഇഷ്ടപ്പെടുന്നവര്‍.
3. പണം നിക്ഷേപിക്കുന്നു
കി്ട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും വിവിധ നിക്ഷേപപദ്ധതികളിലിടുന്നവര്‍ സത്യസന്ധതയില്‍ മുന്നില്‍ നില്‍ക്കുന്നവരാണത്രെ. അവര്‍ ഉത്തരവാദിത്തമുള്ളവരും കരുതലോടെ നീങ്ങുന്നവരുമാണ്.
4. ജീവകാരുണ്യം
ചാരിറ്റിക്കായി പണം ചെലവഴിക്കുന്നവര്‍ എങ്ങനെയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സഹജീവികളോട് കരുണയുള്ളവര്‍. ഇവര്‍ ജീവിതത്തില്‍ 'ഈസിഗോയിംഗ്' ആണത്രെ.
5. ആവശ്യമില്ലാത്ത വസ്തുക്കള്‍
ജൂവല്‍റി, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, മറ്റ് ആഡംബരവസ്തുക്കള്‍ തുടങ്ങി ജീവിതത്തില്‍ അവശ്യഘടകമല്ലാത്ത വസ്തുക്കള്‍ക്കായി ഏറ്റവും പണം ചെലവഴിക്കുന്നവര്‍ ചില മാനസികപ്രയാസങ്ങള്‍ നേരിടുന്നവരാണത്രെ. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ മാനസികസമ്മര്‍ദ്ദം, നെഗറ്റീവ് വികാരങ്ങള്‍, ഏകാന്തത എന്നിവ ഇവര്‍ക്കുണ്ടെന്ന് പഠനം പറയുന്നു