

പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സീറോദ രണ്ട് മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍ അവതരിപ്പിക്കുന്നു. ഇതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ മാസമാണ് നിതിന്‍ കാമത്ത് നേതൃത്വം നല്‍കുന്ന സീറോദയ്ക്ക് മ്യൂച്വല്‍ഫണ്ടുകള്‍ അവതരിപ്പിക്കാന്‍ സെബി ലൈസന്‍സ് നല്‍കിയത്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമില്‍ (ELSS) വരുന്ന സീറോദ ടാക്‌സ് സേവര്‍ നിഫ്റ്റി ലാര്‍ജ് മിഡ് ക്യാപ് 250 ഇന്‍ഡെക്‌സ് ഫണ്ടും സീറോദ നിഫ്റ്റി ലാര്‍ജ് മിഡ് ക്യാപ് 250 ഇന്‍ഡെക്‌സ് ഫണ്ടുമാണ് അവതരിപ്പിച്ചത്.
നിഫ്റ്റി ലാര്‍ജ് മിഡ്ക്യാപ് 250 ഇന്‍ഡെക്‌സ് ഫണ്ടിനെ അധിഷ്ഠിതമാക്കിയുള്ളതാണ് ഇരു പദ്ധതികളും. ഇ.എല്‍.എസ്.എസ് പദ്ധതിയില്‍ ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിന്റെ സെഷന്‍ 80 സി പ്രകാരം നികുതി കിഴിവ് ലഭിക്കും. ഇത്തരം ഫണ്ടുകള്‍ക്ക് മൂന്ന് വര്‍ഷം ലോക്ക്-ഇന്‍ പിരീഡ് ഉണ്ട്. അതേസമയം, നിഫ്റ്റി ലാര്‍ജ് ക്യാപ് 250 ഇന്‍ഡെക്‌സ് ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയാണ്.
ഇന്ത്യന്‍ ഓഹരി വ്യാപാര രംഗത്ത് സീറോ ബ്രോക്കറേജിലൂടെ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് സിറോദ. ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ സ്‌മോള്‍കെയ്‌സുമായി സഹകരിച്ചാണ് അസറ്റ് മാനേജ്‌മെന്റ് കമ്പനി (AMC) പ്രവര്‍ത്തിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine