അസറ്റ് ഹോംസ് ടോറസുമായി കൈകോര്‍ത്തു; തിരുവനന്തപുരത്തിന്റെ 'ഐഡന്റിറ്റി' ആകാനൊരുങ്ങുന്ന പദ്ധതി ആദ്യം

യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ആഗോള റിയല്‍എസ്റ്റേറ്റ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സുമായി കൈകോര്‍ത്ത് അസറ്റ് ഹോംസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 കോടിയിലേറെ ചതുരശ്ര അടി വിസ്തൃതിയില്‍ 10 ബില്യണ്‍ ഡോളറിന്റെ (82,000 കോടി രൂപ) നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ടോറസ് ഒരു സംയുക്ത സംരംഭ, നിക്ഷേപ പങ്കാളിയായാണ് അസറ്റ് ഹോംസുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്. കേരളത്തിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ഇതാദ്യമായാണ് ഇങ്ങനെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുന്നത്.

റെസ്‌പോണ്‍സിബ്ള്‍ ബില്‍ഡറായുള്ള അസറ്റ് ഹോംസിന്റെ ഗുണമേന്മയിലൂന്നിയ പ്രവര്‍ത്തനരീതിയും കോര്‍പ്പറേറ്റ് ഗവേണന്‍സും ആശയങ്ങളും വളര്‍ച്ചാസാധ്യതകളും കണക്കിലെടുത്താണ് പങ്കാളിത്ത തീരുമാനമെടുത്തതെന്ന് ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്‌സ് ഗ്ലോബല്‍ പ്രസിഡന്റ് എറിക് റിജിന്‍ബൗട് മാധ്യമങ്ങളോട് പറഞ്ഞു. സമീപ-ഇടക്കാലഭാവിയില്‍ അസറ്റ് ഹോംസിനെ വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള പിന്തുണ നല്‍കാനാണ് ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സും അസറ്റ് ഹോംസും കൈകോര്‍ക്കുന്നതെന്ന് ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജയ് പ്രസാദ് പറഞ്ഞു.

ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം

ടെക്നോപാര്‍ക്ക് ഫേസ് ത്രീയില്‍ മൊത്തം 55 ലക്ഷം ച അടി വിസ്തൃതിയില്‍ വരുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിനായാണ് അസറ്റ് ഹോംസ് കൈകോര്‍ത്തിരിക്കുന്നത്. ഈ സംയോജിത മിക്്‌സഡ് ഡെവലപ്‌മെന്റ് പദ്ധതിയാണ് തിരുവനന്തപുരത്തിന്റെ തന്നെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നത്. 25 ഏക്കര്‍ വിസ്തൃതിയിലാണ് മൊത്തം 55 ലക്ഷം ചതുരശ്ര അടി നിര്‍മിതിയില്‍ 35 ലക്ഷം ച അടി വിസ്തൃതിയില്‍ ഓഫീസുകള്‍, കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്റര്‍, ഐഡന്റിറ്റി ടവര്‍ എന്നിവയുള്‍പ്പെടുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം വരുന്നത്.

പ്രമുഖ ആഗോള ആര്‍ക്കിടെക്റ്റ് വിദഗ്ധരായ ബെനോയ്സ് ലണ്ടന്‍, നെവാര്‍ക്ക് ടീമാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന്റെ മാസറ്റര്‍പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തിനകത്ത് മറ്റൊരു നഗരമായി വിഭാവനം ചെയ്യുന്ന പദ്ധതി കേരളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു പുതിയ അന്തര്‍ദേശീയ ജീവിതശൈലി സാക്ഷാത്കരിക്കുമെന്ന് ടോറസ് ഇന്ത്യ സിഒഒ അനില്‍കുമാര്‍ പറഞ്ഞു.

ഇതിനൊപ്പം അസറ്റ് ഐഡന്റിറ്റി എന്ന പദ്ധതിയും അസറ്റ് ഹോംസ് പ്രഖ്യാപിച്ചിരുന്നു. അസറ്റ് ഹോംസിന്റെ നൂറാമത് പദ്ധതിയാണ് അസറ്റ് ഐഡന്റിറ്റി. ഈ പദ്ധതി ജനുവരിയില്‍ തന്നെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിര്‍മാണമാരംഭിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളും പെന്റ് ഹൗസുകളും സെല്‍ഫി യൂണിറ്റുകളുമുള്‍പ്പെടെ 300 പാര്‍പ്പിട യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന അസറ്റ് ഐഡന്റിറ്റി, അസറ്റ് ഹോംസിന്റെ നൂറാമത് പദ്ധതിയായ അസറ്റ് ഐഡന്റിറ്റി. അസറ്റ് ഹോംസിനെ ആഗോളശ്രദ്ധയിലെത്തിച്ച 96 ച അടി വിസ്തൃതിയുള്ള സെല്‍ഫി അപ്പാര്‍ട്ട്‌മെന്റുകള്‍ മുതല്‍ 2, 3, 4 ബെഡ്‌റും അപ്പാര്‍ട്ട്‌മെന്റുകള്‍ വരെ ഉള്‍പ്പെടുന്ന വമ്പന്‍ പദ്ധതിയാണ് അസറ്റ് ഐഡന്റിറ്റി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it