Begin typing your search above and press return to search.
ബജറ്റ് റസിഡന്‍സ് പദ്ധതിയുള്‍പ്പെടെ രണ്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ട് അസറ്റ് ഹോംസ്
അസറ്റ് ഹോംസിന്റെ രണ്ട് പുതിയ പദ്ധതികള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. അസറ്റിന്റെ 91-ാമത്തെ പ്രോജക്റ്റ് കൊച്ചി കാക്കനാട് നിര്‍മിക്കുന്ന അസറ്റ് റേഡിയന്‍സാണ് ഒന്ന്. അസറ്റ് ഹോംസിന്റെ ഡൗണ്‍ ടു എര്‍ത്ത് വിഭാഗത്തില്‍പ്പെട്ട ബജറ്റ് റസിഡന്‍സുകളുടെ പദ്ധതിയാണ് അസറ്റ് റേഡിയന്‍സ്. 50 ലക്ഷം രൂപ മുതല്‍ വിലയുള്ള 2, 3 ബെഡ്റൂം അപ്പാര്‍ട്ടമെന്റുകളാണ് പദ്ധതിയില്‍ നിര്‍മിക്കുക.
പദ്ധതിക്ക് ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ സ്മിത ബിനോദ് തറക്കല്ലിട്ടു. ലോക വനിതാദിനത്തോടനുബന്ധിച്ച് തറക്കല്ലിട്ട അസറ്റ് റേഡിയന്‍സിന്റെ രൂപകല്‍പ്പനയും നിര്‍മാണ മേല്‍നോട്ടവും നിര്‍വഹിക്കുന്നത് പൂര്‍ണമായും വനിതകള്‍ നേതൃത്വം നല്‍കുന്ന ടീമാണെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.
അസറ്റ് ഹോംസിന്റെ 92-മാത് പദ്ധതിയായ അസറ്റ് ഡൊമിനിയന് തൃപ്പൂണിത്തുറയില്‍ ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ ഡോ. ഐസക് മത്തായി തറക്കല്ലിട്ടു. എക്സോട്ടിക്കാ വിഭാഗത്തിലെ അത്യാഡംബര ഫ്ളാറ്റുകളാണ് ഈ പദ്ധതിയില്‍ നിര്‍മിക്കുന്നത്.
Next Story