ആഡംബര വീടുകള്‍ക്ക് ആവശ്യക്കാരേറുന്നു

രാജ്യത്ത് ആഡംബര ഭവനപദ്ധതികള്‍ക്ക് ഡിമാന്‍ഡേറുന്നതായി സി.ബി.ആര്‍.ഇയുടെ 'ഇന്ത്യ മാര്‍ക്കറ്റ് മോണിറ്റര്‍ ക്യു1-2023' റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് ഇക്കുറി ജനുവരി-മാര്‍ച്ചില്‍ 151 ശതമാനം വില്‍പന വളര്‍ച്ചയാണ് ഈ വിഭാഗം നേടിയത്.

കൂടുതല്‍ സൗകര്യവും വിശാലവുമായ ഭവനപദ്ധതികളോടുള്ള താത്പര്യവുമായി നിരവധി യുവ ഉപഭോക്താക്കള്‍ വിപണിയിലേക്ക് എത്തിയതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡല്‍ഹി-എന്‍.സി.ആര്‍., മുംബൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് വില്‍പന ഏറ്റവുമധികം ഉയര്‍ന്നത്.
ഡല്‍ഹി-എന്‍.സി.ആര്‍ രേഖപ്പെടുത്തിയ വില്‍പന വളര്‍ച്ച 216 ശതമാനമാണ്. 800 ശതമാനമാണ് ഹൈദരാബാദിന്റെ വളര്‍ച്ച. മുംബൈയുടേത് 44 ശതമാനം. കൊല്‍ക്കത്ത കുറിച്ചത് 100 ശതമാനം. 13 ഇരട്ടി വളര്‍ച്ചയാണ് പൂനെ കുറിച്ചിട്ടത്. എല്ലാ വിഭാഗം ശ്രേണിയിലുമായി ഭവനപദ്ധതികളുടെ വില്‍പനയിലുണ്ടായ വളര്‍ച്ച 12 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it