Begin typing your search above and press return to search.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഭവന വിപണി മുന്നേറുമെന്ന് റിപ്പോര്‍ട്ട്
2021-22 സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിലെ വീണ്ടെടുക്കല്‍ വേഗത 2022-23 സാമ്പത്തിക വര്‍ഷത്തിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സി ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനവും പെട്ടെന്നുള്ള പുനരുജ്ജീവനവും ഈ മേഖലയക്ക് ഉണര്‍വേകിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍ ഭവന നിര്‍മാണ വളര്‍ച്ച തുടരും. 2022-23ല്‍ ഭവന വില്‍പ്പന ഏകദേശം 12 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജന്‍സി വ്യക്തമാക്കുന്നു.
2021-22 ല്‍, ഏറ്റവും മികച്ച എട്ട് റിയല്‍ എസ്റ്റേറ്റ് ക്ലസ്റ്ററുകളിലെ ഭവന വില്‍പ്പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 42 ശതമാനത്തോളമാണ് ഉയര്‍ന്നത്. കൂടാതെ, 2021-22 ല്‍ ഇന്ത്യയില്‍ വിലകള്‍ 6 ശതമാനം വര്‍ധിച്ചതായും ഇന്ത്യ റേറ്റിംഗ്‌സ് പറഞ്ഞു. ഇന്ത്യയിലെ ഭവന വില്‍പ്പന കുതിച്ചുചാട്ടത്തിന് ഇതുവരെ വിലയില്‍ കുത്തനെയുള്ള വര്‍ധനയുണ്ടായിട്ടില്ല. ബാംഗ്ലൂര്‍, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 2022-23-ല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില വര്‍ധനവ ഏകദേശം എട്ട് ശതമാനമായിരിക്കുമെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ മില്ലേനിയലുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ ഭവന ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം മില്ലേനിയലുകളാണുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും മൊത്തം തൊഴില്‍ ശക്തിയുടെ 46 ശതമാനവുമാണിത്. ഇത് വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക് ഉയരുന്നതും ഭവന വില്‍പ്പനയുടെ ആക്കം കൂട്ടുന്നുണ്ട്.
Next Story
Videos