റിലയൻസും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക്
റിലയന്‍സ് എസ്ഒയു എന്ന അനുബന്ധ സ്ഥാപനം സ്ഥാപിച്ചുകൊണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് പ്രവേശിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ മേഖലയിലേക്കാണ് തങ്ങള്‍ കടന്നിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. റിലയന്‍സ് എസ്ഒയു ഇക്വിറ്റി ഓഹരികളില്‍ പ്രാഥമികമായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായും കമ്പനി അറിയിച്ചു.
വമ്പന്‍മാര്‍ ഏറെ
2022 ലെ കണക്കുകള്‍ പ്രകാരം 7766 കോടി രൂപ വരുമാനവുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫില്‍ തുടങ്ങി പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ് ലിമിറ്റഡ്, എന്‍ബിസിസി ഇന്ത്യ ലിമിറ്റഡ്, ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഒബ്‌റോയ് റിയല്‍റ്റി ലിമിറ്റഡ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് എന്നിങ്ങനെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ അരങ്ങുവാഴുന്നിടത്താണ് റിലയന്‍സ് എസ്ഒയു എത്തിയിരിക്കുന്നത്.