വാരന്‍ ബഫറ്റ് പറയുന്നു, വീട് വാങ്ങും മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന നിക്ഷേപകനാണ് വാരന്‍ ബഫറ്റ്. വിവിധ നിക്ഷേപങ്ങളെക്കുറിച്ചും നിക്ഷേപകര്‍ പിന്തുടരേണ്ട രീതിയകളെക്കുറിച്ചും അദ്ദേഹത്തിന്റെ വിവിധങ്ങളായ ഉപദേശങ്ങള്‍ പ്രശസ്തമാണ്. നിക്ഷേപത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വാചകങ്ങലിലൊന്ന് You can't spend cash you don't have എന്നതാണ്. ഇതിനെ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെടുത്തി നിങ്ങളുടെ കയ്യിലില്ലാത്ത പണം നിക്ഷേപമാക്കി മാറ്റാന്‍ ശ്രമിക്കരുത് എന്ന് അദ്ദേഹത്തിന്റെ വാക്യം അര്‍ത്ഥവത്താണ്. നിങ്ങളുടെ കയ്യിലില്ലാത്ത, താങ്ങാനാകാത്ത പണം നല്‍കി വീട് വാങ്ങരുത്. സിഎന്‍ബിസിക്ക് അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ അഭിപ്രായപ്രകടനത്തില്‍ നിന്നും ഗ്രഹിച്ച 5 കാര്യങ്ങള്‍ എടുക്കാം.

താങ്ങാനാകാത്ത പണം നല്‍കി വീട് വാങ്ങരുത്
വീട് വാങ്ങുന്നത് വയ്ക്കുന്നതോ വലിയ അസറ്റ് ക്രിയേഷന്‍ തന്നെയാണ്. എന്നാല്‍ താങ്ങാനാകാത്ത വരുമാനത്തിനും മറ്റ് ചെലവുകള്‍ക്കും നിക്ഷേപത്തിനും മാറ്റിവയ്ക്കാനില്ലാത്ത പണം നിക്ഷേപിക്കാന്‍ തുനിഞ്ഞിറങ്ങരുത്.
റിയല്‍ എസ്‌റ്റേറ്റ് സുരക്ഷിത നിക്ഷേപം
വലിയൊരു ഡിപ്രീസിയേഷന്‍ കണക്കാക്കാന്‍ (അപ്രതീക്ഷിത സാഹചര്യങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍)കഴിയില്ല എന്നത് കൊണ്ട് റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നഷ്ടമല്ല. കുടുംബത്തിന് വേണ്ടി സമ്പാദിക്കാനും മക്കള്‍ക്കോ അടുത്ത തലമുറയ്‌ക്കോ വേണ്ടി സ്വത്തു സമ്പാദിക്കാന്‍ കഴിയുന്നതോ ആയതാണ് ഇവയെന്ന് അദ്ദേഹം കണക്കാക്കുന്നു.
വാടക പണം സ്റ്റോക്കിലേക്ക്
2011 ല്‍ വീട് വാടകയ്ക്ക് നല്‍കിയ വരുമാനം ഉപയോഗിച്ച് താന്‍ സ്‌റ്റോക്കുകള്‍ വാങ്ങിക്കൂട്ടിയെന്ന് വാരന്‍ ബഫറ്റ് പറയുന്നു. പണം ശരിയായ രീതിയില്‍ ചെലവഴിക്കുകയാണ് പ്രാധാന്യം. വാടകയ്ക്ക് വീട് നല്‍കിയാലും അത് മറ്റൊരു വരുമാനമാണ്. അതില്‍ നിന്നും ലഭിക്കുന്ന തുക ശരിയായി പഠിച്ച് ഓഹരിയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതപൂര്‍ണമായ നേട്ടം കൈവന്നേക്കുമെന്ന് അദ്ദേഹം കരുതുന്നു.
എവിടെ വാങ്ങുന്നു എന്നതിനെക്കുറിച്ച് പ്ലാന്‍
വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രാദേശികമായ അന്വേഷണം അത്യാവശ്യമാണ്. വര്‍ഷങ്ങളോളം പരിചയിച്ച സ്ഥലത്ത് വീട് വാങ്ങുന്നതാണ് എപ്പോഴും നല്ലത്. സാമൂഹ്യ പിന്തുണ മാത്രമല്ല, ഉയര്‍ന്ന മൂല്യം വില്‍പ്പന എളുപ്പമാക്കാനുള്ള അവസരവുമെല്ലാം ഇതിലൂടെ ലഭിക്കും.
ഡൗണ്‍പേമെന്റ് നോക്കൂ
നിങ്ങളുടെ ആകെ ആസ്തിയുടെ 10 ശതമാനത്തിനുമുകളില്‍ ആകരുത് നിങ്ങള്‍ പുതിയ വീടു വാങ്ങാന്‍ മുടക്കുന്ന പണം. അത് പോലെ 15 വര്‍ഷ കാലാവധിയെക്കാള്‍ 30 വര്‍ഷ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കാം. ദീര്‍ഘകാല തിരിച്ചടവില്‍ വീട് വാങ്ങുന്നത് വഴി ലിക്വിഡിറ്റി ഉറപ്പാക്കാം. ലോണ്‍ അടവുകള്‍ മറ്റ് നിക്ഷേപത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം.


Related Articles

Next Story

Videos

Share it