വീണ്ടും അദാനി, ഇപ്രാവശ്യം സ്വന്തമാക്കാനൊരുങ്ങുന്നത് ഡ്രോണ്‍ കമ്പനിയുടെ ഓഹരികള്‍

ഡ്രോണ്‍ കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ്. ബംഗളൂരു ആസ്ഥാനമായുള്ള വാണിജ്യ ഡ്രോണ്‍ നിര്‍മാതാക്കളായ ജനറല്‍ എയ്‌റോനോട്ടിക്‌സിന്റെ 50 ശതമാനം ഓഹരികളാണ് അദാനി ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇരുകമ്പനികളും കരാറില്‍ ഒപ്പുവച്ചു.

കാര്‍ഷിക മേഖലയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അനലിറ്റിക്സും ഉപയോഗിച്ച് വിള സംരക്ഷണ സേവനങ്ങള്‍, വിള ആരോഗ്യം, വിളവ് നിരീക്ഷണം എന്നിവയ്ക്കായി റോബോട്ടിക് ഡ്രോണുകളും മറ്റ് സേവനങ്ങളും നല്‍കുന്ന ഒരു അഗ്രി സൊല്യൂഷന്‍ പ്രൊവൈഡറാണ് ജനറല്‍ എയറോനോട്ടിക്സ്.

'അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് അതിന്റെ സൈനിക ഡ്രോണ്‍, AI/ML കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും ഗാര്‍ഹിക കാര്‍ഷിക മേഖലയ്ക്ക് എന്‍ഡ്-ടു-എന്‍ഡ് സൊല്യൂഷനുകള്‍ നല്‍കുന്നതിന് ജനറല്‍ എയറോനോട്ടിക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും' കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. ഓഹരികള്‍ ഏറ്റെടുക്കുന്നത് ജൂലൈ 31-നകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it