കേൾക്കാം ഇന്ത്യന്‍ സലൂണ്‍, ഫ്രാഞ്ചൈസ് ബിസിനസിലെ 'ഗെയിം ചേയ്ഞ്ചര്‍' സി കെ കുമരവേലിന്റെ വിജയ മന്ത്രങ്ങൾ

സി കെ കുമരവേൽ....ആദ്യ സംരംഭം ഗംഭീര വിജയം.പിന്നീട്, തുടങ്ങിയ മൂന്നെണ്ണം എട്ടുനിലയില്‍ പൊട്ടി. കോടികളുടെ കടം മാത്രം ബാക്കി. ഇങ്ങനെ അനുഭവമുള്ള ഒരു സംരംഭകന്‍ ഇപ്പോള്‍ എന്തായിരിക്കും ചെയ്യുക? സംരംഭക വഴിയൊക്കെ വിട്ട് ജീവിക്കാന്‍ മറ്റൊന്നുമല്ല ഇദ്ദേഹം ചെയ്തത്. ഇന്ത്യയില്‍ തന്നെ പുതിയൊരു ട്രെന്‍ഡുണ്ടാക്കി വിജയകരമായൊരു ബിസിനസ് മോഡല്‍ കെട്ടിപ്പടുത്ത് കുതിച്ചുമുന്നേറുന്നു. സി കെ കുമരവേല്‍ എന്ന നാച്ചുറല്‍ സലൂണ്‍ സ്ഥാപകനാണ് പരാജയത്തില്‍ നിന്ന് പിടിച്ചുകയറി ഇന്ത്യന്‍ സലൂണ്‍ ഇന്‍ഡസ്ട്രിയില്‍ ഗെയിം ചേയ്ഞ്ചറായത്. ഫ്രാഞ്ചൈസിംഗ് ബിസിനസ് രംഗത്തെ താരമാണിന്ന് കുമരവേല്‍.

രാജ്യത്തെ അതുവരെയുണ്ടായിരുന്ന സലൂണുകളുടെ സവിശേഷതകളും പോരായ്മകളും തിരിച്ചറിഞ്ഞ് കസ്റ്റമേഴ്സിന് ഏറെ ഗുണകരമാകുന്ന ഫോര്‍മാറ്റിലുള്ള നാച്ചുറല്‍സിന്റെ ആദ്യ സലൂണ്‍ 2000തിലാണ് കുമരവേല്‍ തുടങ്ങുന്നത്. ഭാര്യ കെ വീണയോടൊത്ത് നടത്തിയ ആ കാല്‍വെപ്പ് വലിയൊരു കുതിപ്പായി. ഇന്ന് രാജ്യത്തെ നമ്പര്‍ വണ്‍ സലൂണ്‍ ശൃംഖലയാണ് നാച്ച്വറല്‍സ്. രാജ്യത്തെമ്പാടുമായി 575ലേറെ ശാഖകളുണ്ട്.

കുമരവേൽ തന്റെ വിജയ മന്ത്രങ്ങളും ഫ്രാൻഞ്ചൈസിംഗ് ടിപ്സും പങ്കു വയ്ക്കാൻ കൊച്ചിയിൽ എത്തുകയാണ്, ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാൻ. അദ്ദേഹത്തെ കേൾക്കാം. ഒപ്പം 20 ലേറെ പ്രതിഭാ ശാലികളെയും. അവരിൽ നിന്നുള്ള അറിവുകൾ ശേഖരിക്കാം.

പങ്കെടുക്കാം ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍

റീറ്റെയ്ല്‍ രംഗത്ത് മറ്റ് മേഖലകള്‍ക്ക് സമാനമായി തന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ചുവടുറപ്പിക്കുകയാണ്. കടയിലെത്തുന്ന കസ്റ്റമര്‍ ഒരിക്കല്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നുതന്നെ അവരെ അടിമുടി പഠിച്ച് പിന്നീടുള്ള അവരുടെ വാങ്ങല്‍ താല്‍പ്പര്യങ്ങള്‍ വരെ കൃത്യമായി പ്രവചിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ ഇവിടെയും വന്നുതുടങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ഡാറ്റ അനലിറ്റിക്സും എല്ലാം ചേര്‍ന്ന് റീറ്റെയ്ല്‍ മേഖല അടിമുടി മാറുകയാണ്. ഇതിനിടെ നിങ്ങളുടെ ബിസിനസിന്റെ ഭാവിയെന്താണ്? അതാണല്ലോ ഏറ്റവും പ്രസക്തമായ ചോദ്യം.

ബിസിനസുകളെ അനുദിനം നവീകരിക്കാതെ ഇന്ന് പിടിച്ചുനില്‍ക്കാനാവില്ല. വരാനിടയുള്ള കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായാലാണല്ലോ മാറ്റങ്ങള്‍ അതിന് അനുയോജ്യമായ വിധത്തില്‍ നടത്താനാവൂ. റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് രംഗത്ത് വരാനിടയുള്ള കാര്യങ്ങളും നിലനില്‍പ്പിനുള്ള വഴികളും തേടുന്നവരാണ് നിങ്ങളെങ്കില്‍ അതിനുള്ള അവസരം ഒരുക്കുകയാണ് ധനം.

കേരളത്തിലെ ബിസിനസ് മൂഹത്തിന് പുതിയ കാര്യങ്ങളെ കുറിച്ച് അവബോധം പകര്‍ന്ന് മാറ്റങ്ങളെ പറ്റി മുന്നറിയിപ്പ് നല്‍കി എന്നും കൂടെ നടന്നിട്ടുള്ള ധനം സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ റീറ്റെയ്ല്‍, ഫ്രാ ഞ്ചൈസ് സംഗമം, ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2022 നവംബര്‍ 23ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നു.


പുതിയ കാലത്തെ പ്രതിസന്ധികളെ തരണം ചെയ്യാനും പുതിയ റീറ്റെയ്ല്‍ തന്ത്രങ്ങള്‍ അറിയാനും കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കാം

നിങ്ങള്‍ ചെയ്യേണ്ടത് :

www.dhanamretailsummit.com എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072570060

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it