സിംഗപ്പൂര്‍ കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങി സെയന്റ് ലിമിറ്റഡ്, പദ്ധതികളിങ്ങനെ

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഗ്രിറ്റ് കണ്‍സള്‍ട്ടിങ്ങിനെ (Grit Consulting) 7 മില്യണ്‍ ഡോളറിന് ഏറ്റെടുക്കാനൊരുങ്ങി സെയന്റ് ലിമിറ്റഡ് (Cyient Limited). ടെക്‌നോളജി കണ്‍സള്‍ട്ടിംഗ് ശക്തിപ്പെടുത്തുന്നതിനും പുതിയ ഉപഭോക്തൃ പോര്‍ട്ട്‌ഫോളിയോകളിലേക്ക് പ്രവേശനം നേടുന്നതിനുമായാണ് പുതിയ ഏറ്റെടുക്കലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റെടുക്കല്‍ 2022 മെയ് 5നോ അതിനുമുമ്പോ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി കമ്പനി അറിയിച്ചു.

ലോഹ ഖനനം, ഊര്‍ജം തുടങ്ങിയ അസറ്റ് ഇന്റന്‍സീവ് വ്യവസായങ്ങള്‍ക്കായി കണ്‍സള്‍ട്ടിംഗ് ചെയ്യുന്നതില്‍ വിദഗ്ധരാണ് ഗ്രിറ്റ് കണ്‍സള്‍ട്ടിങ്. ആഗോള കണ്‍സള്‍ട്ടിങ് സേവന വിപണി 2025 ഓടെ 1.2 ട്രില്യണ്‍ രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഗ്രിറ്റ് കണ്‍സള്‍ട്ടിങ്ങിന്റെ ഏറ്റെടുക്കല്‍ അതിന്റെ കണ്‍സള്‍ട്ടിംഗ് കഴിവുകള്‍ ത്വരിതപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാനും സഹായിക്കും.

'ഖനനത്തിലും ഊര്‍ജമേഖലയിലും ഗ്രിറ്റ് വിദഗ്ധരാണ്. കൂടാതെ ഉപഭോക്താവ്, ഭൂമിശാസ്ത്രം, കഴിവുകള്‍ എന്നിവയുടെ സമന്വയം പ്രയോജനപ്പെടുത്തി ഈ വ്യവസായങ്ങളില്‍ സെയന്റിന്റെ കാല്‍പ്പാടുകള്‍ അതിവേഗം വിപുലീകരിക്കാനും ആഴത്തിലാക്കാനും ഈ ഏറ്റെടുക്കല്‍ സഹായിക്കും. ഇത് പൂര്‍ത്തീകരിക്കുന്നതിന്, അതിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ നല്‍കുന്നതിനുമായി സെയന്റ് നിക്ഷേപം തുടരുന്നു,' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രിറ്റ് കണ്‍സള്‍ട്ടിങ് 2022 സാമ്പത്തിക വര്‍ഷത്തില്‍ 18.1 മില്യണ്‍ രൂപയാണ് വിറ്റുവരവ് നേടിയത്. 100 ഓളം ജീവനക്കാരും കണ്‍സള്‍ട്ടന്റുമാരുമാണ് ഈ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it