വിദേശ കണ്‍സ്യുമര്‍ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ തിളക്കം

പ്രമുഖ വിദേശ കൺസ്യൂമർ കമ്പനികളായ വെൾപൂൾ, ജോൺസൺ കൺട്രോൾസ് ഇന്റർനാഷണൽ, കൊക്ക കോള, യൂണിലിവർ തുടങ്ങിയ കമ്പനികൾക്ക് 2022 ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ മറ്റ് വിപണികളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിച്ചു.

അമേരിക്കയിലെ വീട്ടുപകരണ ബ്രാൻഡായ വെൾപൂൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യൻ, അമേരിക്കൻ വിപണിയെയാണ്. വാഷിങ് മെഷീൻ, ഫ്രിഡ്ജ, എ സി, മൈക്രോവേവ്, ഡിഷ്‌വാഷർ, വാട്ടർ പ്യൂരിഫയെർ തുടങ്ങി നിരവധി വീട്ടുപകരണങ്ങൾ വെൾപൂൾ വിപണനം ചെയ്യുന്നുണ്ട്
അധികം താമസിയാതെ വേൾപൂളിന്റെ ആഗോള തലത്തിൽ ആദ്യ മൂന്ന് വിപണികളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് കമ്പനി അധ്യക്ഷൻ മാർക്ക് ബിറ്റ്സർ അറിയിച്ചു.
പ്രമുഖ മദ്യ കമ്പനിയായ പെർനോഡ് റിക്കാർഡ് കഴിഞ്ഞ വർഷം 19 % വളർച്ചയാണ് ഇന്ത്യൻ വിപണിയിൽ നേടിയത്. ഈ കമ്പനിയുടെ വിസ്‌കിക്ക് ഡിമാന്റ് വർധിക്കുന്നുണ്ട്. പ്രമുഖ ബിയർ ബ്രാൻഡുകളായ ഹെയ് നികെൻ, കാൾസ്ബെർഗ് എന്നിവയ്ക്കും വളർച്ച നേടാൻ കഴിയുന്നുണ്ട്.
കൊക്കക്കോള ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുന്നതായി അധ്യക്ഷൻ ജയിംസ് ക്വിൻസി അറിയിച്ചിട്ടുണ്ട് -240,000 ഔട്ട് ലെറ്റുകളും, 50,000 കൂളറുകളും സ്ഥാപിക്കാനുമാണ് നീക്കം .
ഹൈപ്പർ മാർക്കറ്റുകളുടെ വളർച്ച റീറ്റെയ്ൽ വിപണി ശക്തിപ്പെടാൻ സഹായിച്ചിട്ടുണ്ട്. റിലയൻസ് റീറ്റെയ്ൽ 2021-22 നാലാം പാദത്തിൽ നികുതിക്ക് മുൻപുള്ള ലാഭത്തിൽ 2.43 % വർധനവ് രേഖപ്പെടുത്തി 3705 കോടി രൂപ നേടിയെടുക്കാൻ സാധിച്ചു. ഫാഷൻ, ലൈഫ് സ്റ്റൈൽ, പലവ്യഞ്ജനങ്ങൾ എന്നിവയിലാണ് റിലയൻസ് റീറ്റെയ്ൽ ശക്തമായ വളർച്ച കൈവരിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it