വിറ്റുവരവ് ആയിരം കോടി കടന്ന് നാല് ഡാബര്‍ ബ്രാന്‍ഡുകള്‍

പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബറിന്റെ (Dabur) നാലു ബ്രാന്‍ഡുകള്‍ ആയിരം കോടി രൂപ വീതം വിറ്റുവരവ് നേടി കരുത്ത് കാട്ടി. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഡാബര്‍ അംല (Dabur Amla), ഡാബര്‍ വാടിക (Dabur Vatika), ഡാബര്‍ റെഡ് പേസ്റ്റ് (Dabur Red ToothPaste), ജ്യൂസ് ബ്രാന്‍ഡ് റിയല്‍ എന്നിവയാണ് ആയിരം കോടി രൂപ എന്ന നേട്ടം കൈവരിച്ചത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡാബര്‍ ഹണി (Dabur Honey), ഡാബര്‍ ച്യവനപ്രാശം (Dabur Chyawanprash) എന്നിവ 500 കോടിയിലേറെ വിറ്റുവരവും നേടി. കൂടാതെ കമ്പനിക്ക് കീഴിലുള്ള 12 ബ്രാന്‍ഡുകള്‍ 100 കോടി വിറ്റുവരവ് എന്ന നേട്ടവും ഉണ്ടാക്കി.
2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഡാബര്‍ ഇന്ത്യയുടെ ആകെ വരുമാനം 10,889 കോടി രൂപയാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക വളര്‍ച്ചയാണ് ഡാബറിനുണ്ടായതെന്ന് കമ്പനി പറയുന്നു. 13.9 ശതമാനം വളര്‍ച്ചയാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് ഡാബര്‍ ഇന്ത്യ വൈസ് ചെയര്‍മാന്‍ മോഹിത് ബര്‍മന്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യവേ അറിയിച്ചു.
പണപ്പെരുപ്പത്തെ തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കള്‍ക്കടക്കം ഉണ്ടായ വില വര്‍ധനയെ നേരിട്ടാണ് കമ്പനി ഈ നേട്ടമുണ്ടാക്കിയത്.


Related Articles
Next Story
Videos
Share it