Begin typing your search above and press return to search.
ഉപഭോക്തൃ നിയമം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍
കഴിഞ്ഞ ദിവസമാണ് ഉപഭോക്തൃ സംരംക്ഷണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. 2019ല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. ഉപഭോക്താക്കാള്‍ ഓണ്‍ലൈനായി പരാധി നല്‍കാന്‍ E-Daakhil എന്ന പോര്‍ട്ടലും കേന്ദ്രം ഒരുക്കിയിട്ടുണ്ട്. വാങ്ങുന്ന സാധനങ്ങളോ സേവനങ്ങളോ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികളിന്മേല്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ കമ്മീഷനും ഇടപെടാനുള്ള അവസരം കുറയ്ക്കുന്നതാണ് പുതിയ മാറ്റങ്ങള്‍.
ഇനി മുതല്‍ 50 ലക്ഷം രൂപവരെയുള്ള ഇടപാടുകളിന്മേലുള്ള പരാതികള്‍ മാത്രമേ ജില്ലാ ഉപഭോക്തൃ കമ്മീഷനുകള്‍ക്ക് പരിഗണിക്കാനാവു. നിലവില്‍ പരിധി ഒരുകോടി വരെ ആണ്. ഉപഭോക്തൃ തര്‍ക്കങ്ങളുടെ പരിധി 50 കോടി മുതല്‍ രണ്ട് കോടിവരെ ആണെങ്കില്‍ ജനങ്ങള്‍ക്ക് സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാം. നേരത്തെ സംസ്ഥാന ഉപഭോക്തൃ കമ്മീഷന് ഒരു കോടി മുതല്‍ 10 കോടി രൂപവരെയുള്ള ഇടപാടുകളിന്മേലുള്ള പരാതികളില്‍ നടപടി എടുക്കാന്‍ സാധിച്ചിരുന്നു.
പുതിയ നിയമം വരുന്നതോടെ സംസ്ഥാനത്ത് കൈകാര്യം ചെയ്തിരുന്ന 2 കോടിക്ക് മുകളിലുള്ള എല്ലാ കേസുകളും കേന്ദ്രത്തിന്റെ പരിധിയിലാവും. ദേശീയ ഉപഭോക്തൃ കമ്മീഷനാവും ഇത്തരം കേസുകള്‍ പരിഗണിക്കുക. ഉപഭോക്തൃ തര്‍ക്ക കേസുകളില്‍ ടെസ്റ്റിങ് ആവശ്യമില്ലാത്ത പരാതികള്‍ മൂന്ന് മാസത്തിനുള്ളില്‍ പരിഹാരം കാണണമെന്ന് നിയമം പറയുന്നു. ടെസ്റ്റിങ്ങോ, പരിശോധനകളോ ആവശ്യമുള്ള പരാധികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അഞ്ച് മാസമാണ് സമയപരിധി. എന്നാല്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകളുടെ അധികാര പരിധി കുറയ്ക്കുന്നതോടെ കേസുകള്‍ കൃത്യസമയത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Next Story
Videos