പ്രതിമാസം രണ്ട് കോടി സ്വിച്ചുകളുടെ ഉല്‍പ്പാദനക്ഷമത, പുതിയ എസി നിര്‍മാണ ഫാക്റ്ററി; വിപണി പിടിക്കാന്‍ 'സ്മാര്‍ട്ട്' ആയി ഹാവെല്‍സ്

''വീട് സ്മാര്‍ട്ട് ആക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം സ്മാര്‍ട്ട് ഉപകരണങ്ങളെക്കുറിച്ചും ഇന്ന് ബോധവാന്മാരാണ്. അവര്‍ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതും ഗുണമേന്മയോടൊപ്പം ബജറ്റും കണ്ടറിഞ്ഞായിരിക്കും. ഇത്തരത്തിലുള്ള പഠനങ്ങളാണ് ബ്രാന്‍ഡിന്റെ ഇന്നൊവേഷനിലും പുതിയ പ്രോഡക്റ്റ് അവതരണത്തിലും ഞങ്ങളെ സഹായിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ സിരീസ് ആയ 'സിഗ്നിയ ഗ്രാന്‍ഡ്' അവതരിപ്പിച്ചിട്ടുള്ളതും.'' പുതിയ സ്വിച്ച് ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ച്‌കൊണ്ട് ഹാവെല്‍സ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിവേക് യാദവ് പറഞ്ഞു. കൊച്ചിയില്‍ നടന്ന കേരള ലോഞ്ച് ചടങ്ങില്‍ ഹാവെല്‍സ് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും നടന്നു.

അഫോര്‍ഡബ്ള്‍, വാല്യൂ പ്ലസ്, പ്രീമിയം, ഹൈ എന്‍ഡ് + ഓട്ടോമേറ്റഡ് തുടങ്ങിയ ശ്രേണികളിലായി വിവിധ ഉല്‍പ്പന്നങ്ങളാണ് ഹോം ഓട്ടോമേഷന്‍ ആന്‍ഡ് ഇലക്ട്രിക് ഉല്‍പ്പന്ന വിഭാഗത്തില്‍ കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഹാവെല്‍സ് അനുബന്ധ ബ്രാന്‍ഡുകളായ സ്റ്റാന്‍ഡേര്‍ഡ്, ലോയ്ഡ്, ക്രാബ് ട്രീ എന്നിവയിലെ ക്രാബ്ട്രീ ബ്രാന്‍ഡിന് കീഴിലാണ് സിഗ്നിയ എന്ന ഏറ്റവും പുതിയ സ്മാര്‍ട്ട് പ്രീമിയം സ്വിച്ച് അവതരിപ്പിച്ചിട്ടുള്ളത്്.
വോയ്‌സ് കമാന്‍ഡ്
ആമസോണ്‍, അലക്‌സ പോലുള്ള വോയ്‌സ് അസിസ്റ്റന്റുകള്‍, രണ്ട്-നാല് ചാനല്‍ റിലേ സ്വിച്ചുകള്‍, സ്മാര്‍ട്ട്- സിംഗിള്‍ ചാനല്‍ പവര്‍ സ്വിച്ച്, കര്‍ട്ടന്‍ റിലേ സ്വിച്ച്, ഒരു സ്മാര്‍ട്ട് ഫാന്‍ റെഗുലേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സിഗ്നിയ സ്മാര്‍ട്ട് ശ്രേണി. കര്‍ട്ടനുകള്‍, എല്‍ഇഡി ലൈറ്റുകള്‍, മറ്റു ചലനങ്ങള്‍ എന്നിവയുടെ എളുപ്പത്തിലുള്ള നിയന്ത്രണം ഇത് സാധ്യമാക്കുന്നു. ഹാവല്‍സ് സിങ്ക് ആപ്പ് വഴിയും സ്മാര്‍ട്ട് മൊഡ്യൂളുകള്‍ നിയന്ത്രിക്കാനും ഹാവെല്‍സിന്റെ തന്നെ മറ്റ് ഐഓടി ഉപകരണങ്ങളെ നിയന്ത്രിക്കാനുമെല്ലാം സ്ിഗ്നിയയിലൂടെ കഴിയും. പ്രീമിയം, ക്ലാസി ടച്ച് ഇന്റീരിയറിന് 11 വ്യത്യസ്ത ഫിനിഷിംഗിലാണ് സിഗ്നിയ എത്തുന്നത്.
5000 കോടി മൂല്യമുള്ള വിപണിയില്‍ 10 ശതമാനം (500 കോടി) വിപണി വിഹിതമുള്ള ഹാവെല്‍സ് ബ്രാന്‍ഡിന് കോവിഡിന് മുമ്പുള്ള സെയ്ല്‍സിലേക്ക് കടക്കാനായിട്ടുണ്ടെന്ന് ഹാവെല്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എംപി മനോജ് വ്യക്തമാക്കി. സ്മാര്‍ട്ട് / ഐഓടി ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറി വരുന്ന ഇക്കാലത്ത് മികച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരളത്തില്‍ ശക്തമായ സാന്നിധ്യം നേടാന്‍ ഹാവെല്‍സിന് കഴിയുന്നുണ്ട്.
പുതിയ എസി നിര്‍മാണ ഫാക്റ്ററി
പ്രതിമാസം 2 കോടി സ്വിച്ചുകള്‍ നിര്‍മിക്കാനുള്ള ഉല്‍പ്പാദനക്ഷമതയാണ് ഹാവെല്‍സിനുള്ളത്. മോഡുലാര്‍ സ്വിച്ച് സെഗ്മെന്റിനൊപ്പം എസി നിര്‍മാണത്തിലും ഹാവെല്‍സ് ഇന്ത്യ ഏറെ മുന്നിലാണ്. ശ്രീസിറ്റിയിലെ ഏറ്റവും പുതിയ എസി ഫാക്റ്ററിക്കായി 450 കോടി രൂപയാണ് ഈ വര്‍ഷം ഹാവെല്‍സ് നിക്ഷേപം നടത്തിയിട്ടുള്ളത്.

സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വില്‍പ്പനക്കാരാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it