Begin typing your search above and press return to search.
₹4.9 ലക്ഷം കോടി കടന്ന് ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി
ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണിയുടെ മൊത്തം വില്‍പനമൂല്യം (Gross Merchandise Value/GMV) കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,000 കോടി ഡോളര്‍ (ഏകദേശം 4.92 ലക്ഷം കോടി രൂപ) കടന്നുവെന്ന് റെഡ്‌സീര്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2021-22ലെ 4,900 കോടി ഡോളറിനേക്കാള്‍ (4.01 ലക്ഷം കോടി രൂപ) 22.5 ശതമാനമാണ് വളര്‍ച്ച.
Also Read : മലയാളി കഴിഞ്ഞവർഷം കഴിച്ചത് 12,500 കോടിയുടെ മരുന്ന്
സ്മാര്‍ട്ട്‌ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപനം, ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൂടുതല്‍ കമ്പനികളുടെ കടന്നുവരവ്, നിലവാരവും മുന്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തി ഉത്പന്നങ്ങള്‍ കണ്ടെത്താമെന്ന ഗുണം, സുഗമമായ ഉത്പന്ന തിരഞ്ഞെടുപ്പ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് ഇ-കൊമേഴ്‌സ് വിപണിയുടെ അതിവേഗ വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്.
അതേസമയം, ഇ-കൊമേഴ്‌സ് വിപണിയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറയുകയാണ്. കൊവിഡ് ലോക്ക്ഡൗണില്‍ ഇ-ഷോപ്പിംഗിലെ വളര്‍ച്ച 140 ശതമാനത്തോളമായിരുന്നു. 2019-20ലെ വില്‍പന മൂല്യം മുന്‍വര്‍ഷത്തേക്കാള്‍ 13.6 ശതമാനം വളര്‍ച്ചയോടെ 2,500 കോടി ഡോളറായിരുന്നു (2.05 ലക്ഷം കോടി രൂപ). കൊവിഡാനന്തരം ഇത് 2020-21ല്‍ 44 ശതമാനം വര്‍ദ്ധിച്ച് 3,600 കോടി ഡോളറായി (2.95 ലക്ഷം കോടി രൂപ). 2021-22ലാകട്ടെ വളര്‍ച്ചാനിരക്ക് 36.1 ശതമാനമായി കുറഞ്ഞു; മൂല്യം 4,900 കോടി ഡോളറിലുമെത്തി. അതേസമയം, 2019-20ലെ മൂല്യത്തേക്കാള്‍ ഇരട്ടിയിലധികമാണ് നിലവിലേതെന്ന പ്രത്യേകതയുമുണ്ട്.
Next Story
Videos