കേരളമാകെ ശക്തമായ സാന്നിധ്യമായി കെന്‍സ ടിഎംടി; ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടി

കേരളത്തിലെ സ്റ്റീല്‍ വ്യവസാരംഗത്ത് 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള കെന്‍സ ടിഎംടി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച Kenza Group ഇന്ന് കേരളമൊട്ടാകെ സ്റ്റീല്‍ ബാര്‍, മറ്റ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനത്തിലൂടെ പ്രശസ്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. കേരളത്തിലെ സ്റ്റീല്‍ വ്യവസായ മേഖലയിലെ ശക്തമായ സാന്നിധ്യമായി മാറിയ ഗ്രൂപ്പിന്റെ സാങ്കേതിക മികവാണ് ഗ്രൂപ്പിനെ മറ്റ് ബ്രാന്‍ഡുകളിലും വ്യത്യസ്തമാക്കുന്നത്.

ഗ്രൂപ്പിന് കീഴിലുള്ള, ജര്‍മ്മന്‍ ടെക്‌നോളജിയോട് കൂടിയ വിപുലീകരിച്ച മാനുഫാക്ചറിംഗ് യൂണിറ്റാണ് പുതുതായി പ്രവര്‍ത്തനമാരംഭിക്കാന്‍ തയ്യാറെടുക്കുന്നത്. ഫാക്ടറി ഓട്ടോമേഷനിലൂടെ വന്‍തോതില്‍ ഉല്‍പ്പാദന അളവ് വര്‍ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യം.

കേരളത്തിലുടനീളം ഉപഭോക്താക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞ ഗ്രൂപ്പിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എല്ലാ മേഖലകളിലും കെന്‍സക്ക് ഡീലര്‍ മാരും ഉപഭോക്താക്കളും ഉണ്ട്.

ചെയര്‍മാന്‍ മൊയ്തീന്‍ കോയ, മാനേജിംഗ് ഡയറക്ടര്‍ മുജീബ് റഹ്‌മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഹസീഫുള്ള ഷഹദ് മൊയ്തീന്‍, അഫ്‌സല്‍ പാലക്കണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

മികച്ച റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് കെന്‍സയുടെ മറ്റൊരു ശക്തി. അതിനാല്‍ തന്നെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഉറപ്പും ഈടും നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും ബ്രാന്‍ഡിന് കഴിയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it