ഓണം വിപണി പൊടിപൊടിക്കുന്നു, ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ക്ക് ഡിമാന്‍ഡ്

ഓണക്കാലത്ത് ചൂടപ്പം പോലെ വിറ്റഴിയുന്നത് മിക്‌സിയും ഗ്യാസ് അടുപ്പുമാണ്. എന്നാല്‍ ഇത്തവണ വിലകൂടിയ മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപന്നങ്ങളും ഈ വര്‍ഷം അധികമായി വില്‍ക്കുന്നുണ്ടെന്ന് കേരളത്തിലെ റീറ്റെയ്ല്‍ മേഖല. വന്‍കിട ബ്രാന്‍ഡ് കമ്പനികള്‍ ഓണം പ്രമാണിച്ച് ഒരുമാസക്കാലം കിഴിവ് നല്‍കുന്നുണ്ട്.

എല്ലാ വന്‍കിട കമ്പനികളും കേരളത്തിലെ ഓണക്കാലം ഒരു ടെസ്റ്റ് മാര്‍ക്കറ്റ് പോലെയാണ് നോക്കികാണുന്നത്. ഇവിടെ വിജയിച്ച ഉല്‍പ്പന്നങ്ങള്‍ ദേശീയ തലത്തില്‍ സുഗമമായി വില്‍ക്കാന്‍ കഴിയുമെന്നാണ് അവരുടെ അനുഭവം. ഓണത്തിന് ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാന്‍ നിരവധി മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കമ്പനികള്‍ നടപ്പിലാക്കുന്നുണ്ട്.
'പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ സാധാരണ അഞ്ച് ശതമാനമാണ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്. ഓണക്കാലത്തു അത് 15 % വരെ വര്‍ധിപ്പിച്ചു നല്‍കും. ഇതിന് പുറമേ കമ്പനികളുടെ പ്രത്യേക ഓഫര്‍, പലിശരഹിത ഇഎംഐ ഓഫര്‍, കടക്കാരുടെ സ്‌പെഷ്യല്‍ ഗിഫ്റ്റ് എന്നിവയെല്ലാം ഓണക്കാലത്തെ വില്‍പ്പന കൂടുന്ന ഘടകങ്ങളാണ്.
30000 രൂപ വില വരുന്ന ടെലിവിഷന്‍ വാങ്ങാന്‍ വരുന്ന ഉപഭോക്താവ്, ഇ എം ഐ സൗകര്യം ഉള്ളത് കൊണ്ട്മാത്രം 50000 രൂപയുടേത് വാങ്ങുന്നു. ക്രയശേഷി ഇത് മൂലം വര്‍ധിക്കുകയാണ് 'ഓണവില്‍പ്പനയുടെ കാണാപ്പുറങ്ങള്‍ വിവരിച്ചു കൊണ്ട് ഇടപ്പള്ളി ഓക്‌സിജന്‍ ഷോറൂമിന്റെ ഡെപ്യൂട്ടി മാനേജര്‍ വിനായക് വിവരിച്ചു. പ്രളയവും കോവിഡും കഴിഞ്ഞ് തിരിച്ചുവരവിന്റെ പാതയിലാണ് വിപണി.


George Mathew
George Mathew  

Related Articles

Next Story

Videos

Share it