ഇനി കളിമാറും; എഫ്എംസിജി ബ്രാൻഡുമായി റിലയൻസ്

എഫ്എംസിജി (FMCG) വിപണി പിടിക്കാൻ ഇൻഡിപെൻഡൻസ് (Independence) എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച് റിലയൻസ് (Reliance). ഗുജറാത്തിലാണ് പാക്കേജ്ഡ് ഫുഡ്‌സ് ബ്രാൻഡ് കമ്പനി പുറത്തിറക്കിയത്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെ ഉപസ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സിന് കീഴിലാണ് ഇൻഡിപെൻഡൻസ് ഉൽപ്പന്നങ്ങൾ പ്രവർത്തിക്കുന്നത്.

മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയാണ് (Isha Ambani) റിലയൻസ് റിട്ടെയിൽ വെഞ്ചേഴ്‌സിന്റെ ഡയറക്ടർ. പാക്കേജ്ഡ് ഫുഡ്‌സ്, എണ്ണ, ആട്ട, കുപ്പിവെള്ളം തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുമായാണ് ഇൻഡിപെൻഡൻസ് ബ്രാൻഡിൽ റിലയൻസ് എത്തുന്നത്. അദാനി വിൽമാർ, ടാറ്റ കൺസ്യൂമർ, ഐടിസി തുടങ്ങിയ കമ്പനികളുമായാവും ഈ വിഭാഗത്തിൽ റിലയൻസ് മത്സരിക്കുക.

നിലവിൽ റിലയൻസ് ഹൈപ്പർ മാർക്കറ്റുകളിൽ മാത്രം വിൽക്കുന്ന ഉൽപ്പന്നങ്ങളെല്ലാം പൊതു വിപണിയിൽ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. എഫ്എംസിജി മേഖലയിൽ നിന്ന് 50,000 കോടി രൂപയുടെ വരുമാനം ആണ് റിലയൻസ് ലക്ഷ്യമിടുന്നത്.

Related Articles
Next Story
Videos
Share it