ആമസോണ്‍ വഴി ചെറുകിടക്കാര്‍ നേടിയത് 300 കോടി ഡോളര്‍ കയറ്റുമതി വരുമാനം

ചെറുകിട-നാമമാത്ര ബിസിനസ്സുകാര്‍ക്ക് ആലോചിക്കുവാന്‍ പറ്റാത്ത ഒന്നാണ് കയറ്റുമതി മേഖലയെന്ന സ്ഥിതി മറികടക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ ഭീമനായ ആമസോണ്‍ ഇ-കൊമേഴ്‌സ് സംവിധാനം ഉപകരിക്കുമോ?. ഉപകരിക്കുമെന്നാണ് ആമസോണിന്റെ വക്താക്കളുടെ അവകാശവാദം.

ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യയില്‍ നിന്നുള്ള 70,000 കയറ്റുമതിക്കാര്‍ 300 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ 3-വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് സംവിധാനം വഴി കയറ്റുമതി ചെയ്തുവെന്ന് ആമസോണ്‍ അവകാശപ്പെടുന്നു.

കയറ്റുമതിയുടെ ഈ ആമസോണ്‍ പാതയില്‍ കേരളം ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ല. ആമസോണിന്റെ കയറ്റുമതി ഡൈജസ്റ്റ് 2020-ലെ റിപോര്‍ട്ട് പ്രകാരം വടക്കും, തെക്കും, കിഴക്കും, പടിഞ്ഞാറുമുള്ള ഇന്ത്യയിലെ പ്രധാന കയറ്റുമതി നഗരങ്ങളില്‍ കേരളത്തിന്റെ സ്ഥാനം ശൂന്യമാണ്.

തെന്നിന്ത്യയിലെ പ്രധാന കയറ്റുമതി നഗരങ്ങള്‍ ബാംഗ്ലൂര്ഡ, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, കഡപ്പ, കരൂര്‍ എന്നവിയാണ്. ആമോസോണ്‍ വഴിയുള്ള കയറ്റുമതി ഉയര്‍ന്നു വരുന്ന സ്ഥലങ്ങളുടെ പട്ടികയിലും കേരളം ഇതുവരെ ഇടം പിടിച്ചിട്ടില്ല. തെന്നിന്ത്യയില്‍ നിന്നും ഗുണ്ടൂര്‍, ഈറോഡ്, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളാണ് കയറ്റുമതിയില്‍ പുതുതായി ഉയര്‍ന്നുവരുന്ന സ്ഥലങ്ങള്‍.

ആമസോണിന്റെ സംവിധാനം വഴി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ആമസോണിന്റെ 17 ആഗോള വിപണന കേന്ദ്രങ്ങളും/വെബ്‌സൈറ്റുകളും പ്രാപ്യമായി എന്ന് ആമസോണ്‍ ഇന്ത്യയുടെ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു. ലോകത്തെ 200 രാജ്യങ്ങളിലെ 150 ദശലക്ഷം ആമസോണ്‍ പ്രൈം കസ്റ്റമര്‍മാരടക്കം 300 ദശലക്ഷം കസ്റ്റമര്‍മാരുമായി നേരിട്ടു ബന്ധപ്പെടുവാന്‍ കയറ്റുമതിക്കാര്‍ക്ക് അവസരം ലഭിച്ചുവെന്ന് അഗര്‍വാള്‍ വ്യക്തമാക്കി.

കളിപ്പാട്ടം, കിടക്കവിരി, ആരോഗ്യപരിപാലന ഉല്‍പ്പന്നങ്ങള്‍, തേയില, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. മൂന്നു വര്‍ഷം കൊണ്ടാണ് 100 കോടി ഡോളറെന്ന കടമ്പ കടന്നതെങ്കില്‍ അവസാനത്തെ 100 കോടി ഡോളറിലെത്താന്‍ 12 മാസം മാത്രം മതിയായിരിന്നു.

ആമസോണ്‍ പുറത്തുവിട്ട കയറ്റുമതി ഡൈജസ്റ്റ് അനുസരിച്ച് ഇന്ത്യയിലെ 800-ഓളം ചെറുകിട-നാമമാത്ര സ്ഥാപനങ്ങള്‍ 1-കോടി രൂപവീതം 2019-ല്‍ കയറ്റുമതി വരുമാനം നേടിയിരുന്നു. ഡെല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹര്യാന എന്നിവയാണ് ഇ-കൊമേഴ്‌സ് വഴിയുള്ള കയറ്റുമതി വരുമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

കായികോപകരണങ്ങള്‍, പുസ്തകങ്ങള്‍, ചെമ്പ് കപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഉത്തരേന്ത്യയും, കിടക്ക വിരികള്‍, തുകല്‍ ബാഗുകള്ഡ, സുഗന്ധ ദ്രവ്യങ്ങള്‍, കളിപ്പാട്ടം എന്നവിയാണ് പ്രധാനമായും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇ-കൊമേഴ്‌സ് വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it