ബ്ലിങ്കിറ്റിനെ ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ: 4447 കോടി രൂപയുടെ ഡീല്‍ ഇങ്ങനെ

അതിവേഗ ഡെലിവറി സര്‍വീസസ് (Fast Delivery Service COmpany) നല്‍കുന്ന ബ്ലിങ്കിറ്റിനെ ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ(Zomato). 4,447 കോടിരൂപയുടെ ഡീലില്‍ 33,018 ഇക്വിറ്റി ഷെയറുകളാണ് (Equity Shares) ഉള്‍പ്പെടുന്നത്.

മുമ്പ് ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കമ്പനിയുടെ ഉടമസ്ഥത സ്വന്തമാക്കുന്നതോട് കൂടി സൊമാറ്റോ ഇനി വേഗതയുടെ പാതയില്‍ കുതിക്കും. സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സൊമാറ്റോയുടെ പുതിയ നീക്കം. ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍(Beauty & Personal Care) , ഓവര്‍-ദി-കൗണ്ടന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്(Over the Counter Pharmaceuticals), സ്റ്റേഷനറി(Stationery) തുടങ്ങിയവയുടെ ഡെലിവറി വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

സൊമാറ്റോ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച തീരുമാനമായതായാണ് റിപ്പോര്‍ട്ട്.

സൊമാറ്റോ ഇതിനകം ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ഇത് ഏറ്റെടുക്കലിന്റെ ഭാഗമാക്കിയിട്ടുണ്ട്. Quick Commerce അഥവാ ദ്രുത വാണിജ്യ ബിസിനസില്‍ വേണ്ട നിക്ഷേപങ്ങള്‍ക്കായി പദ്ധതി പ്രകാരം തങ്ങള്‍ക്ക് 1,875 കോടി രൂപ അധികമായി ഇത്തരത്തില്‍ ലഭിച്ചതായും സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.

മാര്‍ച്ച് പാദം വരെ രേഖപ്പെടുത്തിയ 12,219 കോടി രൂപ മൂലധനത്തില്‍ നിന്നാണ് ഏറ്റെടുക്കല്‍ നടത്തുന്നതെന്നും ഗോയല്‍ പറഞ്ഞു.

ബ്ലിങ്കിറ്റ് സ്ഥാപകന്‍ അല്‍ബിന്ദര്‍ ദിന്‍്സ ടീമിനൊപ്പം ബിസിനസ് ഹെഡ് ആയി തുടരുമെന്ന് സൊമാറ്റോ സ്ഥിരീകരിച്ചു. ബ്ലിങ്കിറ്റ് ആപ്പും ബ്രാന്‍ഡും സൊമാറ്റോയില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ ആണ് നിലവില്‍ സൊമാറ്റോയുടെ പദ്ധതി.

Related Articles

Next Story

Videos

Share it