നിങ്ങളുടെ സംരംഭം മെച്ചപ്പെടുത്തണോ; പരിശീലന പരിപാടിയുമായി വ്യവസായ വാണിജ്യ വകുപ്പ്

സംരംഭകര്‍ക്ക് ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പരിശീലനവുമായി (Business Establishment Program) വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (KIED). നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ അല്ലെങ്കില്‍ പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ കഴിയാത്ത സംരംഭകര്‍ക്കായാണ് ഈ റെസിഡന്‍ഷ്യല്‍ പ്രോഗ്രം സംഘടിപ്പിക്കുന്നത്.

2022 ഡിസംബര്‍ 12 നാണ് പരിശീലന പരിപാടി ആരംഭിക്കുന്നത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി ഡിസംബര്‍ 19 ന് അവസാനിക്കും. കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം നടക്കുന്നത്. പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ടൈം ആന്‍ഡ് സ്‌ട്രെസ് മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭക്ഷണം, താമസം ജിഎസ്ടി ഉള്‍പ്പടെ 4,130/- രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 10 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890/ 2550322 /7012376994 , www.kied.info

Related Articles
Next Story
Videos
Share it