സ്റ്റാര്‍ട്ടപ്പുകളുടെ ധന സമാഹരണം 38% കുറഞ്ഞു

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ധന സമാഹരണം ഫെബ്രുവരിയില്‍ 38 ശതമാനം കുറഞ്ഞു. ജനുവരിയിലെ 96.2 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയില്‍ ഇത് 59.8 കോടി ഡോളര്‍ മാത്രമാണെന്ന് സ്വകാര്യ നിക്ഷേപ ട്രാക്കറായ ട്രാക്‌സണ്‍ വ്യക്തമാക്കി. മുന്‍ മാസത്തെ 84 നെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇടപാടുകളുടെ എണ്ണം 67 ഫണ്ടിംഗ് റൗണ്ടുകളായി കുറഞ്ഞതായും റിപ്പോര്‍ട്ട പറയുന്നു.

പ്രതീക്ഷയോടെ ചില കമ്പനികള്‍

ധന സമാഹരണം കുറയുന്നത് തുടരുന്നുണ്ടെങ്കിലും ഇന്‍ഷുറന്‍സ് ദേഖോ, ഫ്രെഷ്ടുഹോം, ഫോണ്‍പേ എന്നിവയില്‍ നിന്ന് ഫെബ്രുവരിയില്‍ 10 കോടി ഡോളറിന് മുകളില്‍ മൂന്ന് ഫണ്ടിംഗ് റൗണ്ടുകളെങ്കിലും ഉണ്ടായിരുന്നു. കൂടാതെ കെറ്റില്‍ബറോ വിസി (Kettleborough VC), എസ്ബിഐ ഹോള്‍ഡിംഗ്‌സ് (SBI Holdings), പെര്‍സോള്‍ (Persol), ജെഎസ്പിഎല്‍ (JSPL), പൈപ്പര്‍ സെറിക്ക (Piper Serica) തുടങ്ങിയവ ഉള്‍പ്പെടെ 20 പുതിയ വെഞ്ച്വര്‍ ക്യാപ്പിറ്റലുകളും നിക്ഷേപകരും ഫെബ്രുവരിയില്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

ഇവര്‍ മികച്ച നിക്ഷേപകര്‍

ഫെബ്രുവരിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ ഏകദേശം 125 നിക്ഷേപകരാണുള്ളത്. ആദ്യഘട്ട നിക്ഷേപകരായ ഏഞ്ചലിസ്റ്റും ലെറ്റ്സ്വെഞ്ച്വറും യഥാക്രമം 372, 365 ഇടപാടുകളോടെ മികച്ച നിക്ഷേപക സ്ഥാനം നേടി. ഡല്‍ഹി എന്‍സിആര്‍ സ്റ്റാര്‍ട്ടപ്പുകളാണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ധനം സമാഹരിച്ചത്. തുടര്‍ന്ന് 2023 ബെംഗളൂരു, ഗുഡ്ഗാവ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും.

Related Articles
Next Story
Videos
Share it