ബദല്‍ ധനകാര്യ സംവിധാനങ്ങള്‍ തേടി സ്റ്റാര്‍ട്ടപ്പുകള്‍
സ്റ്റാര്‍ട്ടപ്പുകളില്‍ പലതും ഇന്ന് വേണ്ടത്ര ഫണ്ട് കണ്ടെത്താനാകാതെ നില്‍ക്കുന്ന അവസ്ഥയിലാണ്. നിലവിലുള്ള ആ ധനസമാഹരണ മാന്ദ്യത്തിനിടയില്‍ പല സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും മൂലധന സമാഹരണത്തിനായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും (NBFC) പകരം ബദല്‍ നിക്ഷേപ സംവിധാനങ്ങളിലേക്ക് തിരിയുന്നതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ഗ്രിപ്പ് ഇന്‍വെസ്റ്റ്, ടൈക്ക്, റിക്കര്‍ ക്ലബ് തുടങ്ങിയ കമ്പനികളെയാണ് കൂടുതയാലും ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആശ്രയിക്കുന്നത്.
വിവിധ സഹായങ്ങള്‍
വരുമാന അധിഷ്ഠിത ധനസഹായം, ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ്, ലീസ് ഫിനാന്‍സിംഗ്, കോര്‍പ്പറേറ്റ് ഡെറ്റ്, മറ്റ് ഇക്വിറ്റി-ലിങ്ക്ഡ് ഫണ്ടിംഗ് ഉപകരണങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സഹായങ്ങള്‍ ഇത്തരം സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് സ്റ്റാര്‍ട്ടപ്പുകളെ ഇത്തരം കമ്പനികളിലേക്ക് ആകര്‍ഷിക്കുന്നത്.
ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഏറെ
ഡല്‍ഹി ആസ്ഥാനമായുള്ള റിക്കര്‍ ക്ലബ് കുറഞ്ഞ സമയത്തിനുള്ളില്‍ മൂലധനം സമാഹരിക്കാന്‍ കമ്പനികളെ പ്രാപ്തമാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ടെക് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരാണ് ഏറ്റവും തങ്ങളെ സമീപിക്കുന്നതെന്ന് റിക്കര്‍ ക്ലബ് സ്ഥാപകന്‍ ഏകലവ്യ ഗുപ്ത പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ടൈക്ക് 100 ല്‍ അധികം ഫണ്ടിംഗ് കാമ്പെയ്നുകള്‍ ഇതിനായി നടത്തി. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 60 കോടി രൂപയിലധികം മൂലധനം ടൈക്ക് സമാഹരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.