സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം വരെ ഗ്രാന്റ്: അപേക്ഷ തീയതി നീട്ടി

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) 'കേരള ഇന്നൊവേഷന്‍ ഡ്രൈവ് 2022' ന്റെ ഭാഗമായുള്ള ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.

നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയാണ് ലക്ഷ്യം. പ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവഴി സാധിക്കും. ഐഡിയ ഗ്രാന്റ്
(Idea Grant)
, പ്രോഡക്ടൈസേഷന്‍ ഗ്രാന്റ് (Productisation Grant), സ്‌കെയില്‍അപ് ഗ്രാന്റ് (Scale Up Grant), മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.
മികച്ച ആശയങ്ങള്‍ക്കാണ് മൂന്ന് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റ് (Idea Grant) നല്‍കുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്‍പ്പന്നവികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 15 ലക്ഷം രൂപയുടെ സ്‌കെയില്‍അപ് ഗ്രാന്റിന് അപേക്ഷിക്കാവുന്നതാണ്. വരുമാനവര്‍ധനവ് ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പത്ത് ലക്ഷം രൂപയുടെ മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ് ലഭിക്കും. അന്തിമ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാന്റിന് അപേക്ഷിക്കാം. നിലവിലെ മാനദണ്ഡങ്ങള്‍ക്കു പുറമെ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രോഡക്ടൈസേഷന്‍ ഗ്രാന്റില്‍ അഞ്ച് ലക്ഷം രൂപ കൂടുതല്‍ ലഭിക്കും. ഇവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയിലധികം ഓഹരി ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്ക് https://grants.startupmission.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
(Press Release)


Related Articles
Next Story
Videos
Share it