ഈ മലയാളി സ്റ്റാര്‍ട്ടപ്പില്‍ ഗൂഗ്‌ളും ടെമാസെക്കും നിക്ഷേപിച്ചത് 735 കോടി !

മുന്‍നിര ആഗോള നിക്ഷേപകര്‍ പ്രധാന പങ്കാളികളായുള്ള മലയാളി ഫിന്‍ടെക് സ്ഥാപനം 'ഓപ്പണ്‍', തങ്ങളുടെ സേവനങ്ങള്‍ വിപുലമാക്കുന്നു.
ഈ മലയാളി സ്റ്റാര്‍ട്ടപ്പില്‍ ഗൂഗ്‌ളും ടെമാസെക്കും നിക്ഷേപിച്ചത് 735 കോടി !
Published on

20 ലക്ഷത്തിനടത്തു എസ്.എം.ഇ.കള്‍ ഉപയോഗിക്കുന്ന, 20 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക ഇടപാടുകള്‍ നടക്കുന്ന ഓപ്പണ്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ചും ഈ നിയോ ബാങ്കിംഗ് സംവിധാനത്തിന് പിന്നിലെ മലയാളി സംരംഭകരക്കെുറിച്ചും നേരത്തെ നാം വായിച്ചറിഞ്ഞതാണ്. ഇപ്പോഴിതാ വമ്പന്‍ നിക്ഷേപങ്ങളും അതിനായി രംഗത്തെത്തിയ ഗൂഗ്ള്‍ അടക്കമുള്ള ആഗോള നിക്ഷേപകരും ഓപ്പണ്‍ പ്ലാറ്റ്‌ഫോമിനെ വീണ്ടും നേട്ടങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്.

100 മില്യണ്‍ ഡോളര്‍ അഥവാ 735 കോടി രൂപയാണ് ഗൂഗ്‌ളും ടെമാസെക്കും അടങ്ങുന്നവര്‍ കമ്പനിയിലേക്ക് നിക്ഷേപമിറക്കിയിട്ടുള്ളത്.

ടെമാസെക്ക് ആണ് സീരീസ് സി ഫണ്ടിംഗ് നയിച്ചതെങ്കിലും അവരെ കൂടാതെ ഗൂഗ്ള്‍, ജപ്പാനിലെ പ്രമുഖ വെഞ്ചൂര്‍ ക്യാപിറ്റല്‍ സ്ഥാപനമായ എസ്.ബി .ഐ ഇന്‍വെസ്റ്റമന്റ്സ് എന്നിവരും നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, 3ീില4 ക്യാപിറ്റലും പങ്കെടുത്തു.

പുതിയ ഫണ്ടിംഗുമായി കമ്പനി അടുത്ത തലത്തിലേക്ക് കുതിക്കുകയാണ്. സമാഹരിച്ച തുക, എസ്.എം.ഇ നിയോ ബാങ്കിംഗ് മേഖലയില്‍ അതിന്റെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും, ഇപ്പോഴത്തെ 20 ലക്ഷം എസ്.എം.ഇകളില്‍ നിന്നും 50 ലക്ഷം എസ്.എം.ഇ.കളിലേക് സേവങ്ങള്‍ എത്തിക്കുന്നതിനൊപ്പം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കാനും ഓപ്പണ്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

ഓപ്പണിന്റെ പുതിയ സേവനങ്ങള്‍ ആയ സ്വിച്ച്, എംബെഡഡ് ഫിനാന്‍സ് പ്ലാറ്റ്ഫോം, ഇന്ത്യയിലെ 15 ല്‍ പരം ബാങ്കുകള്‍ ഉപയോഗിക്കുന്ന ക്ലൗൗഡ് നേറ്റീവ് എസ്.എം.ഇ. ബാങ്കിങ് പ്ലാറ്റഫോം - ബാങ്കിംഗ്സ്റ്റാക്ക് എന്നിവ ശക്തിപ്പെടുത്താനും ഉപയോഗിക്കും. ഇപ്പോഴത്തെ 20 ലക്ഷം എസ്.എം.ഇകളില്‍ നിന്നും 50 ലക്ഷം എസ്.എം.ഇ.കളിലേക് സേവങ്ങള്‍ എത്തിക്കുന്നതിനൊപ്പം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കാനും ഓപ്പണ്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

2017 ല്‍ സ്ഥാപിതമായ ഓപ്പണ്‍ ചെറുകിട-ലഘു വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക ഉപകരണങ്ങളും കറന്റ് അക്കൗണ്ടുമായി സംയോജിപ്പിക്കാവുന്ന നിയോ ബാങ്കിംഗ് പ്ലാറ്റഫോം ആണ്. പ്രതിമാസം 90,000ത്തിലധികം എസ്. എം. ഇ. കളെ ചേര്‍ത്ത് കൊണ്ട് ലോകത്തില്‍ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന നിയോ ബാങ്കിങ് പ്ലാറ്റഫോം ആണു ഓപ്പണ്‍.

'കഴിഞ്ഞ നാലു കൊല്ലത്തിനിടയില്‍ ഞങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് നിയോ ബാങ്കിങ് പ്ലാറ്റഫോം ആയി മാറി കഴിഞ്ഞു. 20 ലക്ഷത്തിനടുത്തു ഇന്ത്യന്‍ ബിസിനസുകള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നു. എംബെഡ്ഡ്ഡ് ഫിനാന്‍സ്, എന്റര്‍പ്രൈസ് ബാങ്കിങ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി അടുത്ത അഗസ്റ്റിലോടു കൂടി 50 ലക്ഷം എസ്എംഇകളിലേക് സേവനങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു' എന്ന് ഓപ്പണിന്റെ സി.ഇ.ഒ അനീഷ് അച്യുതന്‍ അറിയിച്ചു.

ഓപ്പണ്‍ ഒറ്റനോട്ടത്തില്‍

ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (വെബ്‌സൈറ്റ്: www.open.money) SME സേവനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബിസിനസ് ബാങ്കിംഗ് പ്ലാറ്റഫോം ആണ്. സംരംഭകരായ അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, അജീഷ് അച്യുതന്‍ എന്നിവരോടൊപ്പം ex-TaxiforSure CFO ദീന ജേക്കപ്പും ചേര്‍ന്നാണ് ഓപ്പണ്‍ സ്ഥാപിച്ചത്. 2017 ല്‍ സ്ഥാപിതമായ ഓപ്പണ്‍ ലോകത്തിലെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്.

മുന്‍നിര ആഗോള നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, സ്പീഡ് ഇന്‍വെസ്റ്റ്, ബീനെക്സ്റ്റ്, റിക്രൂട്ട് സ്ട്രാറ്റജിക് പാര്‍ട്ണര്‍സ്, ഏഞ്ചല്‍ലിസ്റ്റ്, 3one4 ക്യാപിറ്റല്‍, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്‌സ്, ടാംഗ്ലിന്‍ വെഞ്ച്വര്‍ പാര്‍ട്ണര്‍ അഡൈ്വസര്‍മാര്‍ തുടങ്ങിയവര്‍ ആണ് കമ്പനിയുടെ പ്രധാന പങ്കാളികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com