സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യു എസ് ധനസഹായത്തിന് അവസരം

യുഎസ് ആസ്ഥാനമായുള്ള വൈ കോമ്പിനേറ്ററിന്റെ (വൈ.സി) വേനല്‍ക്കാല ഫണ്ടിംഗ് സൈക്കിള്‍ പ്രോഗ്രാം 2023 ല്‍ പങ്കെടുക്കാന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്നു.

ധനസഹായം ലഭിക്കും

പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഞ്ച് ലക്ഷം യു എസ് ഡോളര്‍ ധനസഹായമായി ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം, മാര്‍ഗനിര്‍ദേശം എന്നിവ നല്‍കുന്നതിനും നിക്ഷേപക അവസരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നതിനുമുള്ള ആഗോളതലത്തിലെ മികച്ച ആക്സിലറേറ്റര്‍ പരിപാടികളില്‍ ഒന്നാണിത്.

അപേക്ഷിക്കാം

സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള എട്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം വൈ സി പരിപാടിയുടെ വിവിധ പതിപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 മുതല്‍ 3,500ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വൈ സി ധനസഹായം നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് https://www.ycombinator.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. രജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it