ലാഭക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്തെ യുണീകോണുകളെ അറിയാം

യുണീകോണ്‍ കമ്പനികളുടെ കാര്യത്തില്‍ രാജ്യം നൂറിന്റെ നിറവിലാണ്. മലയാളികള്‍ നതൃത്വം നല്‍കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് കൂടി പട്ടികയിലേക്ക് എത്തിയതോടെയാണ് രാജ്യത്തെ യുണീകോണുകളുടെ എണ്ണം 100ല്‍ എത്തിയത്. എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യുണീകോണുകളുടെ എണ്ണം നോക്കിയാള്‍ 100ല്‍ 77ഉം നഷ്ടത്തിലാണെന്ന് കാണാം. അതായത് ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യുണീകോണുകളുടെ ആകെ എണ്ണം വെറും 23 ആണ്.

സോഹോ കോര്‍പറേഷന്‍, ബ്രോക്കിംഗ് പ്ലാറ്റ്‌ഫോം സെരോദ, ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനം മുസിഗ്മ എന്നിവയാണ് പട്ടികയില്‍ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍. ലാഭക്കണക്കില്‍ മുന്നിലുള്ള മൂന്ന് യുണീകോണുകളും പ്രൊമോട്ടര്‍മാരുടെ പൂര്‍ണ ഉമസ്ഥതയിലുള്ളവയാണെന്ന പ്രത്യേകതയും ഉണ്ട്. സോഹോയും സെരോദയും ഇതുവരെ ഫണ്ട് ശേഖരണം നടത്തിയിട്ടില്ല. മുസിഗ്മ സ്ഥാപകന്‍ ദീരജ് രാജാറാം സെക്ക്വോയ ക്യാപിറ്റല്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവരില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു.

ഈ മുന്ന് കമ്പനികളും ചേര്‍ന്ന് 2020-21 കാലയളവില്‍ 500 മില്യണ്‍ ഡോളറിന്റെ ലാഭമാണ് നേടിയത്. സോഹോ- 254 മില്യണ്‍ ഡോളര്‍, സെരോദ- 238 മില്യണ്‍ ഡോളര്‍, മുസിഗ്മ -60 മില്യണ്‍ ഡോളര്‍ എന്നിങ്ങനെ ലാഭം നേടിയെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലാഭത്തിലുള്ള മറ്റ് യുണീകോണുകളുടെ ആകെ ലാഭം 300 മില്യണ്‍ ഡോളര്‍ മാത്രമാണ്.

കഴിഞ്ഞ വര്‍ഷം വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ പട്ടികയില്‍ യുണീകോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെച്ച പേയ്ടിഎം, പോളിസി ബസാര്‍, സൊമാറ്റോ എന്നിവയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഇത് ഭാവിയില്‍ ലിസ്റ്റിംഗിന് ഒരുങ്ങുന്ന യുണീകോണ്‍ കമ്പനികളെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഫാംഈസി, ഒയോ, സ്‌നാപ്ഡീല്‍ തുടങ്ങിയ യുണീകോണ്‍ കമ്പനികള്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്. ഈ മുന്ന് കമ്പനികളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യുണീകോണുകളുടെ പട്ടികയില്‍ ഇല്ല.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യുണീകോണ്‍ കമ്പനികള്‍

1. Games24x7 2.Oxyzo 3.Amagi 4.CredAvenue 5.Mamaearth 6.ShipRocket 7.CoinSwitch 8.MindTickle 9.OfBusiness 10.Lenskart

11.Gupshup 12.Groww 13. five star business finance 14.Infra.Market 15.Nxtra Data 16.Zerodha 17 Postman 18.Nykaa 19.FirstCry 20.Zoho

21. BillDesk 22.Freshworks 23.ThoughtSpot

Related Articles
Next Story
Videos
Share it