ഷിപ്‌റോക്കറ്റ്; ഈ വര്‍ഷത്തെ ഇരുപതാം യുണീകോണ്‍

ഈ വര്‍ഷം യുണീകോണാവുന്ന ഇരുപതാമത്തെ സ്റ്റാര്‍ട്ടപ്പ് ആയി ലോജിസ്റ്റിക് അഗ്രഗേറ്റര്‍ ഷിപ്‌റോക്കറ്റ് (Shiprocket) ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍259 കോടി (32 മില്യണ്‍ ഡോളര്‍) ആണ് സ്റ്റാര്‍ട്ടപ്പ് സമാഹരിച്ചത്. ഇതോടെ ഷിപ്‌റോക്കറ്റിന്റെ മൂല്യം 1.3 ബില്യണിലെത്തി. സൊമാറ്റോയ്ക്ക് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ് ആണ് ഷിപ്‌റോക്കറ്റ്.

വിപണി മൂല്യം ഒരു ബില്യണിലെത്തുന്ന സ്വകാര്യ കമ്പനികളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുന്നത്. സിംഗപ്പൂരിലെ ടെമാസെക്ക് ഷിപ്‌റോക്കറ്റിലെ നിക്ഷേപം 5.75 ശതമാനമായും ഇന്ത്യന്‍ കമ്പനി ലൈറ്റ്‌റോക്ക് 4.79 ശതമാനമായും ഉയര്‍ത്തി. സാഹില്‍ ഗോയല്‍, വിശേഷ് ഖുറാന, ഗൗതം കപൂര്‍, അക്ഷയ് ഗുലാത്തി എന്നിവര്‍ ചേര്‍ന്ന് 2017-ല്‍ തുടങ്ങിയതാണ് ഷിപ്‌റോക്കറ്റ്.

അടുത്തിടെ ലോജിസ്റ്റിക് കമ്പനി പിക്കറിലെ (pickrr) ഭൂരിപക്ഷം ഓഹരികളും അരവിന്ദ് ലിമിറ്റിഡിന്റെ കീഴിലുണ്ടായിരുന്ന ഒ്മ്‌നി ചാനല്‍ റീട്ടെയില്‍ പ്ലാറ്റ്‌ഫോം ഒമുനിയെയും (omuni) ഷിപ്‌റോക്കറ്റ് ഏറ്റെടുത്തിരുന്നു. ഷിപ്‌റോക്കറ്റ് ഉള്‍പ്പടെ 106 യുണീകോണുകളാണ് രാജ്യത്തുള്ളത്. 2021ല്‍ രാജ്യത്തെ 44 സ്റ്റാര്‍ട്ടപ്പുകള്‍ യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it