വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്ക് എതിരെ എന്‍ ആര്‍ നാരായണ മൂര്‍ത്തി

വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് സമൂഹത്തെ കുറ്റപ്പെടുത്തി ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. എന്തു വിലകൊടുത്തും വളര്‍ച്ച കൈവരിക്കാനുള്ളൊരു ഒരു സംസ്‌കാരം സംരംഭകര്‍ക്കിടയില്‍ അവര്‍ വളര്‍ത്തിയെടുത്തതായി നാസ്‌കോം ടെക്നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറം 2023 ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

പോന്‍സി സ്‌കീം

നിക്ഷേപത്തിന്റെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് മോഡല്‍ ഒരു പോന്‍സി സ്‌കീം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു (നിക്ഷേപകരെ വശീകരിക്കുകയും സമീപകാല നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് ലാഭം നല്‍കുകയും ചെയ്യുന്ന ഒരു വഞ്ചനപരമായ രീതിയാണ് പോന്‍സി സ്‌കീം).

ചതിക്കുഴിയില്‍ വീഴരുത്

സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും കാര്യത്തില്‍ അവര്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്യുന്ന വെഞ്ച്വര്‍ ക്യാപിറ്റലുകളുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് യുവാക്കളെ ഉപദേശിക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണെന്ന് സ്നാപ്ഡീലിന്റെ സഹസ്ഥാപകനായ കുനാല്‍ ബഹലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖല ധനസമാഹരണത്തിന്റെ കാര്യത്തില്‍ ഇന്ന് ഏറെ സങ്കീര്‍ണതകളിലുടെ കടന്നുപോകുന്ന സമയത്താണ് വെഞ്ച്വര്‍ ക്യാപിറ്റലുകള്‍ക്കെതിരെ നാരായണ മൂര്‍ത്തിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it