ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി അമേരിക്ക
വിദേശ യാത്രയ്ക്ക് പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ചില രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴി യുഎസ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. ഉദാഹരണത്തിന്, @USEmbassyBKK തായ്ലന്‍ഡില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കായി B1/B2 അപ്പോയിന്റ്മെന്റ് കപ്പാസിറ്റി തുറക്കുന്നതായി' യുഎസ് എംബസി ഒരു ട്വീറ്റില്‍ പറഞ്ഞു.
വിസ പ്രോസസിംഗിലെ കാലതാമസം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് തായ്‌ലന്‍ഡ് അടക്കമുള്ള ചില രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി യുഎസ് വിസയ്ക്കായി അപേക്ഷകള്‍ നേരിട്ട് നല്‍കാവുന്നതാണ്.
നിലവില്‍ എഫ് വണ്‍ അഥവാ സ്റ്റുഡന്റ് കാറ്റഗറിയിലൂടെ അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് 90 ദിവസത്തിനകം ലഭിക്കുമ്പോള്‍ ഇന്ത്യക്കാരായവരുടെ ട്രാവല്‍, ബിസിനസ് വിസകള്‍ക്ക് രണ്ട് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ നിരവധി നടപടിക്രമങ്ങളാണ് നിലവില്‍ ലഘൂരിച്ചുകൊണ്ടുവരുന്നത്.
തായ്‌ലന്‍ഡ് ഇതിനോടകം തന്നെ എംബസിയിലെ സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്നറിയിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ രാജ്യത്തെത്തുന്ന ഇന്ത്യക്കാര്‍ക്കായി ദ്വീപ് രാഷ്ട്രം ബി1/ബി2 അപ്പോയിന്റ്‌മെന്റ് കപ്പാസിറ്റി തുറന്നിട്ടുണ്ടെന്നാണ് എംബസിയുടെ അറിയിപ്പ്. B1/B2 അഭിമുഖത്തിനായി ബാങ്കോക്കിലെ കാത്തിരിപ്പ് കാലയളവ് വെറും 14 ദിവസമാണ്. ഇത് ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യും.
വിസ നടപടിക്രമങ്ങളുടെ കാലതാമസം കുറയ്ക്കുന്നതിന്, നേരത്തെ അപേക്ഷിക്കുന്നവര്‍ക്കായി പ്രത്യേക അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതും കോണ്‍സുലാര്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പുതിയ തീരുമാനങ്ങള്‍ എംബസി കഴിഞ്ഞ മാസം ആരംഭിച്ചു. തിരഞ്ഞെടുത്ത ശനിയാഴ്ചകളില്‍ അഭിമുഖം നടത്താനാണ് തീരുമാനം.