ടൂറിസം രംഗത്ത് ഉയര്‍ന്നു വരുന്ന അവസരങ്ങള്‍

പോര്‍ച്ചുഗല്‍, ജപ്പാന്‍, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പൊതുവായി ഉള്ളത് എന്താണ്? ഒന്നൊഴികെ ബാക്കിയെല്ലാം ഏഷ്യന്‍ രാജ്യങ്ങളാണ്. ഇവയെല്ലാം ആളുകള്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ലോകരാജ്യങ്ങളില്‍ മുന്‍നിരയിലുള്ളവയാണ്. ഇക്കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. ജപ്പാന്‍, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, ഇന്ത്യ എന്നിവയാണ് തൊട്ടു പിന്നില്‍.

യു എസ് ആസ്ഥാനമായുള്ള കോണ്‍ട് നാസ്റ്റ് ട്രാവലര്‍ (Conte' Nast Traveller) എന്ന ടൂറിസം മാഗസിന്‍ റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സ് 2022 ന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.
ലോകത്തിലെ ഏറ്റവും മികച്ച വന്‍നഗരങ്ങളില്‍ ഏഴാം സ്ഥാനത്താണ് മുംബൈ. പട്ടികയില്‍ സിംഗപ്പൂരാണ് ഒന്നാമത്. ബാങ്കോക്ക്, ടോക്യോ, മെക്‌സികോയിലെ മെരിഡ, ക്യൂബെക് സിറ്റി, കേപ് ടൗണ്‍, മുംബൈ എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങള്‍.
ഏഷ്യയിലെ മികച്ച 10 ദ്വീപുകളുടെ പട്ടികയില്‍ ഫിലിപ്പൈന്‍സിലെ ബൊറാകേ ഒന്നാമതെത്തി. ബാലി, തായ്‌ലാന്‍ഡിലെ കൊഹ് സുമൂയ്, മലേഷ്യയിലെ ലങ്കാവി തുടങ്ങിയവ പിന്നാലെയുണ്ട്. ആദ്യപത്തില്‍ മൂന്ന് തായ് ഐലന്‍ഡുകളാണ് ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടൂറിസം മേഖലയ്ക്ക് ഒരനുഗ്രഹമാണ് ഈ സര്‍വേ എങ്കിലും മഹാമാരിക്ക് ശേഷം അതിവേഗം കുതിച്ചുയരുന്ന ഇന്ത്യയ്ക്ക്, ചരിത്രപ്രാധാന്യമുള്ള കോട്ടകളും അതിമനോഹരമായ കൊട്ടാരങ്ങളും ഇടതൂര്‍ന്ന വനങ്ങളും ആകര്‍ഷകമായ കടല്‍ത്തീരങ്ങളും കായലുകളും കൊണ്ട് എപ്പോഴും ഒരു ജനപ്രിയ വിനോദ സഞ്ചാരകേന്ദ്രമാണ് എന്ന വസ്തുത നിലവിലിരിക്കെ തന്നെ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്.
കോവിഡ് മഹാമാരിക്ക് മുമ്പ് ഒരു ദശലക്ഷത്തിലധികം പേരാണ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നത്. ആ സമയത്ത് ചൈനയിലാകട്ടെ 60 ദശലക്ഷം സന്ദര്‍ശകരെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായ തായ്‌ലാന്‍ഡ് അടുത്ത വര്‍ഷം 10 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
വിനോദസഞ്ചാര മേഖലയിലെ ഇപ്പോഴത്തെ ഏതാനും പുതിയ പ്രവണതകള്‍ ഇവയാണ്;
* കോവിഡിന് ശേഷം പല ഇന്ത്യക്കാരും ചെലവേറിയ മറ്റു ടൂറിസം കേന്ദ്രങ്ങള്‍ക്ക് പകരം രാജ്യത്തിനകത്തു തന്നെ യാത്ര ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.
* തീര്‍ത്ഥാടനം, ആത്മീയയാത്ര എന്നിവയ്‌ക്കൊപ്പം പലരും പ്രാദേശിക ഭക്ഷണങ്ങളും സംസ്‌കാരിക പാതകളും സാഹസിക യാത്രകളും തെരഞ്ഞെടുക്കുന്നു.
* ഏറ്റവും പുതിയ ട്രെന്‍ഡ് പ്രത്യേകിച്ച് ഐറ്റി പ്രൊഫഷണലുകള്‍ക്കിടയില്‍, റിമോട്ട് വര്‍ക്കിംഗിനെ അവധിക്കാലവുമായി സംയോജിപ്പിക്കുന്നു എന്നതാണ്. ഇത് Staycation അല്ലെങ്കില്‍ Workcation എന്ന് അറിയപ്പെടുന്നു.
* വാര്‍ഷിക ഒഴിവുസമയങ്ങളില്‍ എന്നതില്‍ നിന്ന് ഇടക്കിടെ ലഭിക്കുന്ന ചെറിയ ഒഴിവു സമയങ്ങളില്‍ എന്നതിലേക്ക് യാത്രകള്‍ മാറി. വാരാന്ത്യ ഒഴിവുകളും സീസണല്‍ ഹോളിഡേയ്‌സ് എന്ന നിലയിലും ആളുകള്‍ ഇടവേളകള്‍ എടുക്കുന്നത് വര്‍ധിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ രാജ്യാന്തര-ആഭ്യന്തര യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള അപൂര്‍വ അവസരമാണിത്. ചൈന ഭാഗികമായി അടച്ചിട്ടിരിക്കുകയും പ്രതികാര ടൂറിസം മൊട്ടിടുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ടൂറിസം രംഗത്ത് ഉയര്‍ന്നുവരുന്ന അവസരങ്ങള്‍


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it