കേരളത്തില്‍ എവിടെയും പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാം
കേരളത്തില്‍ ബജറ്റ് ടൂറിസം സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന ബജറ്റ് ടൂര്‍ പാക്കേജുകളിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി നേടിയത്. ബജറ്റ് ടൂറിസവുമായി ബന്ധപ്പെടുത്തി, എന്നാൽ പൊതു മരാമത്ത് വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പദ്ധതിയാണ് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് സ്റ്റേ.
മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം ലഭ്യമായിരുന്ന സൗകര്യം പൊതുജനങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പലര്‍ക്കും ഈ വിവരം ഇപ്പോഴും അറിയില്ല. റെസ്റ്റ് ഹൗസ് സ്‌റ്റേ വിവരങ്ങള്‍ ഇങ്ങനെ:
- എല്ലാ ജില്ലകളിലും റെസ്റ്റ് ഹൗസുകള്‍, ഓരോ ജില്ലയിലും വിവിധ ഭാഗങ്ങളില്‍ റെസ്റ്റ് ഹൗസുകള്‍
- ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാം
- 155 റെസ്റ്റ് ഹൗസുകളിലായി 1150 മുറികള്‍
- 175-400 രൂപ മുതലുള്ള ഡബ്ള്‍ റൂമുകള്‍ റൂമുകള്‍ ലഭ്യമാണ്
- എ.സി റൂമുകള്‍ക്ക് 300 രൂപ മുതല്‍
- 1,500 രൂപ നിരക്കിന് മുകളിലേക്ക് കോണ്‍ഫറന്‍സ് ഹോളുകളും പല റസ്റ്റ് ഹൗസുകളിലും ലഭ്യമാണ്.
- 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
- റൂം ബുക്ക് ചെയ്ത് താമസിക്കുന്നതിനു 10 ദിവസം മുന്‍പ് റദ്ദാക്കിയാല്‍ 90 ശതമാനം തുകയും തിരികെ ലഭിക്കും, രണ്ട് ദിവസത്തിന് മുമ്പ് റദ്ദാക്കിയാല്‍ 50 ശതമാനം തുകയും ലഭിക്കും.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള എളുപ്പ മാര്‍ഗം ചുവടെ:
1. https://resthouse.pwd.kerala.gov.in/booking എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. നിബന്ധനകള്‍ വായിച്ച് എഗ്രീഡ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3. ബുക്കിംഗ് വിന്‍ഡോയില്‍ വരുന്ന ബാേക്‌സില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി GOVT. OFFICIAL എന്നും പൊതുജനങ്ങള്‍ക്കായി GENERAL PUBLIC എന്നും നല്‍കിയിട്ടുണ്ട്. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുക.
4. യാത്രയുടെ ഉദ്ദേശം വിശദമാക്കാം
5. ഏത് ജില്ലയിലാണ് ആവശ്യമെന്ന് നല്‍കുക
6. ജില്ല തിരഞ്ഞെടുത്താല്‍ അതിനു വലത് ഭാഗത്തായി ജില്ലയിലെ ഏത് റെസ്റ്റ് ഹൗസ് വേണമെന്ന് തിരഞ്ഞെടുക്കാം
7. തിരഞ്ഞെടുത്ത റെസ്റ്റ് ഹൗസ് നിങ്ങളുടെ ഓഫീസിന്റെ 8 കിലോമീറ്റര്‍ ചുറ്റളവിലാണോ ഉള്ളത് എന്ന് അടയാളപ്പെടുത്തുക
8. റൂം എ.സി, നോണ്‍ എ.സി എന്നിങ്ങനെ വിഭാഗം തിരഞ്ഞെടുക്കുക
9. ചെക്-ഇന്‍ ഡേറ്റും ചെക് ഔട്ട് ഡേറ്റും നല്‍കുക
10.താമസിക്കേണ്ടത് എത്ര ദിവസമെന്നു നല്‍കുക
11. എത്ര പേരാണ് താമസിക്കുന്നതെന്നത് നല്‍കുക
12. ഒ.ടിപിയ്ക്കായി മൊബൈല്‍ നമ്പര്‍ നല്‍കി പേമെന്റിലേക്ക് പോകുക.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക