സോമന്‍സ് ട്രാവല്‍സിന്റെ വനിതാ യാത്രക്കാരുടെ ക്ലബ് കോഴിക്കോട്ട്

വിദേശയാത്ര സംഘടിപ്പിക്കുന്ന സോമന്‍സ് ലിഷര്‍ ടൂര്‍സിന്റെ സോമന്‍സ് ട്രാവല്‍ ഉത്സവ് (Soman's Travel Utsav Calicut) ജനുവരി 14ന് കോഴിക്കോട് പറയഞ്ചേരിയിലുള്ള സീ ഷെല്‍ റെസിഡന്‍സിയില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രവര്‍ത്തനസമയം. ഉത്സവിന്റെ ഭാഗമായി വിമെന്‍ ഇന്‍ഡിപെന്റന്റ് ട്രാവലേഴ്സ് ക്ലബിന്റെ (Women Independent Travellers Club) ഉദ്ഘാടനം ഷീ കണക്ട് സ്ഥാപകയും സിഇഒയുമായ ഡോ. ആസിയ നസീം നിര്‍വഹിക്കും.

വരുന്ന ഒരു വര്‍ഷത്തേയ്ക്ക് 70 ല്‍ പരം രാജ്യങ്ങളിലേയ്ക്കുള്ള ആകര്‍ഷക പാക്കേജുകളാണ് ഉത്സവില്‍ അവതരിപ്പിക്കുകയെന്ന് സോമന്‍സ് ഗ്രൂപ്പ് എംഡി എം കെ സോമന്‍ പറഞ്ഞു. ഗ്രൂപ്പ് ടൂറുകളില്‍ മാത്രം സാധ്യമാകുന്ന കുറഞ്ഞ നിരക്കുകളും വ്യക്തിഗതമായ ട്രാവല്‍ ഗൈഡന്‍സുമാണ് ഉത്സവില്‍ നല്‍കുന്നത്. വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ടാകും.

ഐസ്‌ലാന്‍ഡ്, സ്‌കാന്ഡിനേവിയ വിത്ത് ബാള്‍ട്ടിക് കണ്‍ട്രീസ്, അമേരിക്ക, തുര്‍ക്കി, ടാന്‍സാനിയ, ജോര്‍ജിയ-അര്‍മേനിയ, സിംഗപ്പൂര്‍-മലേഷ്യ-തായ്‌ലാന്‍ഡ്, ഉഗാണ്ട-റുവാണ്ട എന്നിങ്ങനെ ഒന്നിലേറ രാജ്യങ്ങളുള്‍പ്പെടുന്ന പാക്കേജുകളും ഉത്സവിലുണ്ടാകും. യൂറോപ്പ് സന്ദര്‍ശിക്കുന്നതിനു മാത്രമായുള്ള പത്ത് വ്യത്യസ്ത യുകെ-യൂറോപ്പ് പാക്കേജുകള്‍, സ്‌കാന്‍ഡിനേവിയന്‍-ബാള്‍ട്ടിക് പാക്കേജ് തുടങ്ങിയവയാണ് ഉത്സവിലെ മറ്റ് ആകര്‍ഷണങ്ങള്‍.യൂറോപ്പിലേക്ക് യാത്ര തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ഓഫറുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 75930 01116, 93886 05321 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles
Next Story
Videos
Share it